ഡബ്ലിൻ സിറ്റി സെൻ്ററിൽ ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിനും പിന്നാലെ പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനായി ഗാർഡൻ ഓഫ് റിമെംബറൻസിൽ വൻ ജനക്കൂട്ടം ഒത്തുകൂടി. പാർനെൽ സ്‌ക്വയർ ഈസ്റ്റിൽ പ്രതിഷേധം ആരംഭിച്ചു. ഐറിഷ് പതാകകളും കൂടാതെ “അയർലൻഡ് ഫസ്റ്റ്”, “മാസ് ഇമിഗ്രേഷൻ” തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകളും നിരത്തിയാണ് പ്രകടനം നടത്തിയത്. നഗരമധ്യത്തിൽ 300-ലധികം ഉദ്യോഗസ്ത്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്ന് ഗാർഡായി അറിയിച്ചു.
ഇമിഗ്രേഷൻ വിരുദ്ധ പ്രതിഷേധത്തിൽ കസ്റ്റം ഹൗസിന് പുറത്ത് നടത്തിയ പ്രസംഗങ്ങളിൽ, മാർച്ചിൽ നടക്കാനിരിക്കുന്ന റഫറണ്ടങ്ങളിൽ നോ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്തു. അയർലണ്ടിലെ ചെറിയ തീവ്ര വലതുപക്ഷ പ്രസ്ഥാനത്തിലെ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നാഷണൽ പാർട്ടിയുടെയും തീവ്ര വലതുപക്ഷ ഐറിഷ് ഫ്രീഡം പാർട്ടിയുടെയും അംഗങ്ങളും പ്രകടനത്തിൽ പങ്കെടുത്തു. ഒ’കോണെൽ സ്ട്രീറ്റിലെ ജിപിഒയ്ക്ക് പുറത്ത് എതിർ പ്രതിഷേധവും നടന്നു.
പ്രതിഷേധത്തെത്തുടർന്ന് ലുവാസ് റെഡ്, ഗ്രീൻ ലൈനുകളിൽ ചിലത് വൈകിയാണ് സർവീസ് നടത്തിയത്. ചില ഡബ്ലിൻ ബസ് റൂട്ടുകൾ വഴിതിരിച്ചുവിട്ടു. എല്ലാ പൊതുഗതാഗത സേവനങ്ങളും സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. സമീപ മാസങ്ങളിൽ അഭയാർഥികൾക്കായി നീക്കിവച്ചിരിക്കുന്ന കെട്ടിടങ്ങളിൽ രാജ്യത്തുടനീളം നിരവധി അക്രമങ്ങൾ നടന്നിട്ടുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…