ഡബ്ലിൻ :കേരള ഹൗസ് ‘Carnival 2022’ ന് അല്പസമയത്തിനകം തുടക്കമാകും. ഇന്ന് രാവിലെ 8 മണി മുതല് വൈകിട്ട് 8 വരെയാണ് കാർണിവൽ നടക്കുന്നത്. കാർണിവൽ 2022ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചഗുസ്തി മത്സരം രാവിലെ 10.30ന് നടക്കും.
മത്സരത്തിനുള്ള രജിസ്ട്രേഷൻ രാവിലെ 10 മണിക്ക് ആരംഭിക്കും. ‘OSCAR TRAVEL BUREAU‘ യുടെ ആഭിമുഖ്യത്തിലാണ് പഞ്ചഗുസ്തി മത്സരം നടക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. വിജയികൾക്കായി ക്യാഷ് അവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷങ്ങളായി അയർലണ്ടിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ നടത്തപ്പെടുന്ന ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ സംഗമമാണ് കേരള ഹൗസ് കാർണിവൽ.പതിവ് വേദിയായ ലൂക്കനിലെ യൂത്ത് സെന്ററിലാണ് ഇത്തവണയും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ കലാ-കായിക മത്സരങ്ങൾക്ക് പുറമേ കുടുംബസമേതം ഒരു സമ്മർ ദിനം ആഘോഷിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാർണിവല് വേദിയില് ഒരുക്കിയിട്ടുണ്ട്.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…