Ireland

“ഹിഗ്വിറ്റാ” നാടക ക്യാമ്പ് നാളെയും മറ്റന്നാളും

അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ ‘മലയാളം’ സംഘടിപ്പിക്കുന്ന ഐ മണ്ഡല പ്രൊഡക്ഷൻസിന്റെ “ഹിഗ്വിറ്റ” എന്ന നാടകത്തിലേക്കു വേണ്ട അഭിനേതാക്കളെ തെരഞ്ഞെടുക്കാനുള്ള ക്യാമ്പ് നാളെയും മറ്റന്നാളുമായി (മാർച്ച്‌ 22, 23)താലായിലെ ടൈമൺ ബൗൺ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചു രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടും. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഇമെയിലിലോ, നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

പ്രശസ്ത കഥാകാരൻ ശ്രീ എൻ എസ് മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്കാരമാണ് ഇത്. ഇന്ന് ഡബ്ലിനിൽ എത്തിച്ചേർന്ന പ്രശസ്ത നാടക പ്രവർത്തകനും സംവിധായകനുമായ ശ്രീ ശശിധരൻ നടുവിലാണ് അഭിനേതാക്കളെ പരിശീലിപ്പിച്ച് നാടകം അരങ്ങിലെത്തിക്കുന്നത്. മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ ബാസ്കറ്റ്ബോൾ അരീനയിലാണ് നാടകം അവതരിപ്പിക്കുന്നത്.

നാടകത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം 23/3/25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് താലായിലെ സയന്റോളജി ഹാളിൽ വെച്ചു നടത്തപ്പെടുന്നതാണ്.

imandalaproductions@gmail.com

0877436038, 0870573885, 0871607720

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

1 hour ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

2 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

5 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

12 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago