ഡബ്ലിന്‍: അയര്‍ലണ്ടിനെ അതിശൈത്യം വീണ്ടും കടന്നാക്രമിക്കുകയാണ്. കിഴക്കു നിന്നുള്ള തണുപ്പ് ഭൂതം വീണ്ടും സംഭവിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അയര്‍ലണ്ടിലെ താപ വ്യതിയാനം -3 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയത്. അതോടൊപ്പം ഈ ആഴ്ച തുടര്‍ച്ഛയായി അയര്‍ലണ്ടില്‍ കനത്ത മഞ്ഞു വീഴ്ചയാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പായി നല്‍കിയിരിക്കുന്നത്.
2018 ലാണ് ഇതിന് മുന്‍പ് അതിശൈത്യം അനുഭവപ്പെട്ടത്. അത് ഇത്തവണയും സംഭവിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. ഇപ്പോഴുള്ള -3 താപനിലയോടൊപ്പം കനത്ത മഞ്ഞുപാതത്തിനുമുള്ള സാധ്യതയുണ്ട്. പലയിടത്തും മഴ, ആലപ്പഴത്തിന്റ ശക്തമായ വീഴ്ച, കനത്ത മഞ്ഞുവീഴ്ച എന്നിവ സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അയര്‍ലണ്ടില്‍ ഒരു പെട്ടെന്നുള്ള സ്ട്രാറ്റോസ്‌ഫെറിക് താപനം പ്രതീക്ഷിക്കുന്നതായി നിരീക്ഷകര്‍ സൂചിപ്പിച്ചു. സാധാരണ ഇത് ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറില്‍ 10-50 കിലോമീറ്റര്‍ ഉയരത്തില്‍ നടക്കുന്ന പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ ഇത് സംഭവിച്ചാല്‍ 10-14 ദിവസത്തിന് ശേഷവും സാധാരണ കാലാവസ്ഥയേക്കാള്‍ കനത്ത തണുപ്പിന്റെ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കും.
അയര്‍ലണ്ടിന്റെ തണുപ്പിന്റെ തീവ്രത ഭൂമിശാസ്ത്രപരമായി അയര്‍ലണ്ടിന്റെ എത്രത്തോളം ഉയര്‍ന്ന മര്‍ദ്ദത്തിനനുസരിച്ച് ആയിരിക്കും. വരുന്ന ആഴ്ചകളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെയാവണം പുറത്ത് യാത്ര ചെയ്യുന്നതും മറ്റും. ശൈത്യരോഗമുള്ളവര്‍ ഉടനടി കടുത്ത രക്ഷാമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടി വരും.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…