Ireland

‘ബിബ്ലിയ 2024’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 17 ശനിയാഴ്ച

ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട്  സീറോ മലബാർ സഭയുടെ മതബോധന വിഭാഗം  സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ  ഗ്രാൻ്റ് ഫിനാലെ ‘ബിബ്ലിയ  2024’ ഫെബ്രുവരി 17 ശനിയാഴ്ച നടക്കും. 

ജനുവരി 6 നു അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽ നടന്ന പ്രാഥമിക മത്സരങ്ങളിലെ വിജയികൾക്കായി ജനുവരി 27 നു നാല് റീജയണിലും ഗ്രാൻ്റ് ഫിനാലെകൾ നടന്നു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ മാതാപിതാക്കൾവരെയുള്ള  അഞ്ച് വിഭാഗങ്ങൾക്കായി ഓരോ കുർബാന സെൻ്ററുകളിൽ നടന്ന മത്സരത്തിലെ  ഓരോ വിഭാഗത്തിലേയും ഒന്നാം സ്ഥാനക്കാർ ഒരു ടീമായി റീജണൽ  ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തു.  റീജണൽ ഗ്രാൻ്റ് ഫിനാലെയിലെ വിജയികളായ ബെൽഫാസ്റ്റ്, കാസ്റ്റിൽബാർ, കോർക്ക്, ഗാൽവേ, ലൂക്കൻ, മിഡ് ലിൻസ്റ്റർ, സ്ലൈഗോ, വാട്ടർഫോർഡ്, താലാ ടീമുകൾ  നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുക്കും

കാവൻ  ബാലിഹേസ് കമ്യൂണിറ്റി ഹാളിൽ  ഉച്ചകഴിഞ്ഞ് ഒരു മണിക്കാണു പരിപാടി ആരംഭിക്കുന്നത്. കാവൻ സെൻ്റ് പാട്രിക്ക് ആൻ്റ് ഫെലിം കത്തീട്രൽ അഡ്മിനിസ്ട്രേറ്റർ വെരി റവ ഫാ. കെവിൻ ഫേ ‘ബിബ്ലിയ 2024’ ഉത്ഘാടനം ചെയ്യും.   കാവൻ കുർബാന സെൻ്ററാണ് ബിബ്ലിയ 2024 നാഷണൽ ഗ്രാൻ്റ് ഫിനാലെയ്ക്ക് ആതിത്ഥ്യമരുളുക.  കാവൻ വികാരി ഫാ. ബിജോ ഞാളൂരിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിലിലും, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റും,  വിവിധ റീജിയണൽ, സോണൽ കൗൺസിലുകളും,   പരിപാടിക്ക് നേതൃത്വം നൽകും.

ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെട്ട ലൈവ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന്   ട്രോഫിയും  300 യൂറോയുടെ കാഷ് അവാർഡും, രണ്ടാം സ്ഥനക്കാർക്ക്   ട്രോഫിയും   200 യൂറോയുടെ കാഷ് അവാർഡും, മൂന്നാം സ്ഥനക്കാർക്ക്   ടോഫിയും   100 യൂറോയുടെ കാഷ് അവാർഡും നൽകും.   ഓഡിയൻസ് റൗണ്ടിൽ വിജയിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനങ്ങൾ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് വിതരണം ചെയ്യും. കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടക്കും. റീജണൽ കോർഡിനേറ്റർമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മൊറേലി, ഫാ. ജിൽസൻ കോക്കണ്ടത്തിൽ,  കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, അസി. ഡയറക്ടർ ഫാ. ബിജോ ഞാളൂർ, ഹെഡ്മാസ്റ്റേഴ്സ് കോർഡിനേറ്റർ ,ജോസ് ചാക്കോ, നാഷണൽ ട്രസ്റ്റിമാരായ  ,സിജോ കാച്ചപ്പിള്ളി, ജൂലി റോയ് തുടങ്ങിയവരും വിവിധ റീജിയണൽ   ഭാരവാഹികളും സംബന്ധിക്കും. 

മർക്കോസ്  എഴുതിയ സുവിശേഷത്തിൽനിന്നും, അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി.  പാട്രിക്കിനെ   പറ്റിയുള്ള   ചോദ്യങ്ങളും ആയിരിക്കും ഉണ്ടാകുക.

വചനമാകുന്ന ദൈവത്തെ അടുത്തറിയാൻ ഏവരേയും ഈ ഗ്രാൻ്റ് ഫിനാലയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

15 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

15 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

19 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

22 hours ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

22 hours ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago