ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ – ബിബ്ലിയ ‘25 ഡബ്ലിൻ ഗ്ലാസ്നേവിൽ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ നടന്നു. അയർലണ്ടിലെ നാലു റീജിയണലെ ഒൻപത് കുർബാന സെൻ്ററുകളിൽ നിന്നുള്ള ടീമുകൾ വാശിയോടെ പങ്കെടുത്ത മത്സരത്തിൽ നാഷണൽ കിരീടം കാസിൽബാർ ടീം സ്വന്തമാക്കി. ഗാൽവേ റീജിയണൽ തലത്തിലും കാസിൽബാർ കുർബാന സെൻ്റർ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിൻ റീജിയണിലെ ആതിഥേയരായ ഫിബ്സ്ബറോ കുർബാന സെൻ്റർ രണ്ടാം സ്ഥാനം നേടി, ഡബ്ലിൻ റീജിയണിലും ഒന്നാം സ്ഥാനം ഫിസ്ബറോ കുർബാന സെൻ്ററിനായിരുന്നു. മൂന്നാം സ്ഥാനം ഗാൽവേ റീജിയണിലെ റ്റുള്ളുമോർ കുർബാന സെൻ്റർ കരസ്ഥമാക്കി.
ഒന്നാം സ്ഥനം കാസിൽബാർ കുർബാന സെൻ്ററിൻ്റെ ടീം അംഗങ്ങൾ – എമിൻ സോജൻ, ഇവോൺ സോജൻ, അന്ന ഗ്രേസ് ജേക്കബ്, ജോയൽ പ്രിൻസ്.
രണ്ടാം സ്ഥനം നേടിയ ഫിബ്സ്ബറോ ടീം – റോസ് മരിയ തോമസ്, ഡാനിയൽ ജേക്കബ് സ്റ്റീഫൻ സിജോ, ബോണാവെഞ്ചുർ, നിഷ ജോസഫ്.
മുന്നാം സ്ഥനം നേടിയ കോർക്ക് ടീം – ഇസബെൽ ഷോബിൻ, നിയ ഫിലിപ്പ്, നോഹ ഫിലിപ്പ്, നോയൽ ഫിലിപ്പ്, ജോയ് കളത്തുമാക്കിൽ.
ഫെബ്രുവരി 22 ശനിയാഴ്ച് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ബിബ്ലിയ മത്സരം ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി ഉത്ഘാടനം ചെയ്തു.
ആദ്യന്ത്യം ആവേശോജ്വലമായ ക്വിസ് മത്സരങ്ങൾ ക്വിസ് മാസ്റ്ററായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ നിയന്ത്രിച്ചു. ഓഡിയോ വിഷൽ റൗണ്ടുകൾ ഉൾപ്പെടെ എട്ട് റൗണ്ടുകളായാണു മത്സരങ്ങൾ നടന്നത്.
വിജയികൾക്കുള്ള സമ്മാനദാനം അയർലണ്ട് സീറോ മലബാർ സഭയുടെ ബെൽഫാസ്റ്റ് റീജണൽ ഡയറകടർ ഫാ. ജോസ് ഭരണികുളങ്ങര നിർവ്വഹിച്ചു. ക്രിസ്റ്റുമസിനോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ പ്രസംഗ മത്സര (ഗ്ലോറിയ 2024) വിജയികൾക്കുള്ള സമ്മാനദാനവും തദ്ദവസരത്തിൽ നടന്നു.
കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് സെക്രട്ടറി ശ്രീ. ജോസ് ചാക്കോ, നാഷണൽ പാസ്റ്ററൻ കൗൺസിൽ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് സ ജോസ്, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആൻ്റണി, ബെന്നി ജോൺ, ടോം തോമസ്, ജൂലി റോയ് കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത ടീമുകൾക്ക് പിന്തുണയും പ്രോത്സാഹനവുമായി അയർലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
ബൈബിളിനേക്കുറിച്ചും സഭയിലെ വിശുദ്ധരേക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസസമൂഹത്തെ പ്രാപ് തരാക്കുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി ഡബ്ലിനിൽ സംഘടിപ്പിച്ചുവന്ന ബൈബിൾ ക്വിസ് മത്സരങ്ങൾ ഈ വർഷം അയർലണ്ടിലെ മുഴുവൻ കുർബാന സെൻ്ററുകളിലും സംഘടിപ്പിച്ചു. അയർലണ്ടിലെ 35 കുർബാന സെൻ്ററുകളിലെ ആയിരത്തി എണ്ണൂറോളം വിശ്വാസികൾ ബൈബിൾ ക്വിസ് മതസരങ്ങളിൽ പങ്കെടുത്തു. ഓരോ റീജിയണിലും ലൈവ് ക്വിസ് മത്സരങ്ങൾ നടത്തി വിജയികളായ ടീമുകൾ ആണു നാഷണൽ ഗ്രാൻ്റ് ഫിനാലെയിൽ പങ്കെടുത്തത്. എവർ റോളിങ്ങ് ട്രോഫികളും നാഷണൽ തല വിജയികൾക്കുള്ള സമ്മാനങ്ങളും മെയ് പത്തിനു നടക്കുന്ന ഓൾ അയർലണ്ട് നോക്ക് തീർത്ഥാടന മധ്യേ വിതരണം ചെയ്യും.
ജനുവരി 11 നു നടന്ന ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ താലത്തിൽ ഒന്നാം സ്ഥാനം നേടിയർ
സബ്. ജൂനിയേഴ്സ് : ജോയൽ പ്രിൻസ് (കാസിൽബാർ – ഗാൽവേ)
ജൂനിയേഴ്സ് : ഇവ എൽസ സുമോദ് (നാസ് – ഡബ്ലിൻ)
സീനിയേഴ്സ് : ജോയൽ വർഗ്ഗീസ് (ബ്രേ- ഡബ്ലിൻ)
സൂപ്പർ സീനിയേഴ്സ് : ഇമ്മാനുവേൽ സക്കറിയ (ലിമറിക്ക് – കോർക്ക്)
ജനറൽ : നിഷ ജോസഫ് (ഫിബ്സ്ബറോ – ഡബ്ലിൻ)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…