ഡബ്ലിൻ : അയർലണ്ടിലെ ജനങ്ങളാകെ കുതിച്ചുയരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആധിയിലാണെന്ന് സർക്കാർ ഏജൻസിയുടെ സ്ഥിരീകരണം. രാജ്യത്തെ 96% ഉപഭോക്താക്കളും നിലവിലെ ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കയിലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു.
സമൂഹം ഇപ്പൊൾ അഭിമുഖീകരിക്കുന്ന ജീവിത ചിലവിൻ്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് സി എസ് ഒയുടെ ‘ഔവർ ലൈവ്സ്, ഔവർ മണി പൾസ് സർവേയുടെ ഈ വെളിപ്പെടുത്തലുകൾ.
കവൈദ്യുതിച്ചെലവുകളും ഹീറ്റിംഗും തുടങ്ങി സിനിമയും യാത്രയും ഭക്ഷണവും വരെ ചുരുക്കുന്നതിലെത്തി നിൽക്കുകയാണ് സമൂഹത്തിലെ നല്ലൊരു ശതമാനവുമെന്ന് സർവേ പറയുന്നു. കുട്ടികളുള്ള കുടംബങ്ങൾ പോലും ഭക്ഷണച്ചെലവുകൾ ചുരുക്കിയെന്ന വെളിപ്പെടുത്തൽ വർദ്ധിച്ചുവരുന്ന ചിലവുകൾ ജനജീവിതത്തെ എത്രമാത്രം ദുസഹമാക്കി എന്നതിന്റെ തെളിവാണ്.
സമൂഹത്തിലെ 56% പേർ ജീവിതച്ചെലവിന്റെ കാര്യത്തിൽ വളരെ ആശങ്കപ്പെടുന്നവരാണ്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ വളരെ മോശമായ സാമ്പത്തിക സ്ഥിതിയിലാണ് 63% പേരും. ഓരോ മാസവും ചെലവുകൾ വഹിക്കാൻ പാടുപെടുകയാണെന്ന് 19% പേർ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ വൈദ്യുതിക്കും ഹീറ്റിംഗിനുമൊക്കെയുള്ള ചെലവുകൾ 62% ആളുകളും വെട്ടിക്കുറചിട്ടുണ്ട്. അതേസമയം 51% പേർ ഇന്ധനച്ചെലവിൽ മിതത്വം പാലിച്ചതായി സർവേ പറയുന്നു.
കുട്ടികളുള്ള 54% കുടുംബങ്ങൾ പോലും ഭക്ഷണത്തിൽ കുറവ് വരുത്തി. സിനിമ, തിയേറ്റർ, യാത്രകൾ തുടങ്ങിയ കൾച്ചറൽ എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളുമെല്ലാം വെട്ടിക്കുറച്ചതായി 53% പേർ വെളിപ്പെടുത്തി. 58% പേർ വസ്ത്രം വാങ്ങുന്നതും, ഹെയർ ഡ്രസിംഗ്, സൗന്ദര്യ വർധക ചെലവുകളും വെട്ടിക്കുറച്ചു. 41% പേർ സ്പോട്ടിഫൈ, നെറ്റ്ഫ്ളിക്സ്, ന്യൂസ്പേപ്പറുകൾ എന്നിവയുൾപ്പെടെയുള്ള മീഡിയ സബ്സ്ക്രിപ്ഷനുകൾ വേണ്ടെന്നുവെച്ചു. 24% പേർ ജിമ്മുകൾ, സോഷ്യൽ ക്ലബ്ബുകൾ തുടങ്ങിയ ക്ലബ് സബ്സ്ക്രിപ്ഷനുകളും ഒഴിവാക്കി.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവിൽ 9.2% മാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യഥാർഥത്തിൽ 11%മാണെന്ന് കരുതുന്നവരാണ് 72ശതമാനം പേരുമെന്നും സർവേ പറയുന്നു. 64% ആളുകൾ അടുത്ത 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ വർഷത്തിൽ ഡിസ്പോസിബിൾ വരുമാനത്തിൽ കുറവുണ്ടായതായി 80% ആളുകൾ അഭിപ്രായപ്പെടുന്നുണ്ടെന്നും സർവേ വ്യക്തമാക്കി.
രാജ്യത്തെ ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടാകുന്നതയുള്ള വാർത്തകൾ ആശാവഹമാണ്. സി എസ് ഓ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രൈവറ്റ് മേഖലയിലും വിലക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…