gnn24x7

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ അയർലണ്ടിലെ ജനജീവിതം ആശങ്കയിലെന്ന് സിഎസ്ഒ സർവേ റിപ്പോർട്ട്

0
228
gnn24x7

ഡബ്ലിൻ : അയർലണ്ടിലെ ജനങ്ങളാകെ കുതിച്ചുയരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആധിയിലാണെന്ന് സർക്കാർ ഏജൻസിയുടെ സ്ഥിരീകരണം. രാജ്യത്തെ 96% ഉപഭോക്താക്കളും നിലവിലെ ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കയിലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു.

സമൂഹം ഇപ്പൊൾ അഭിമുഖീകരിക്കുന്ന ജീവിത ചിലവിൻ്റെ പൊള്ളുന്ന യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് സി എസ് ഒയുടെ ‘ഔവർ ലൈവ്സ്, ഔവർ മണി പൾസ് സർവേയുടെ ഈ വെളിപ്പെടുത്തലുകൾ.
കവൈദ്യുതിച്ചെലവുകളും ഹീറ്റിംഗും തുടങ്ങി സിനിമയും യാത്രയും ഭക്ഷണവും വരെ ചുരുക്കുന്നതിലെത്തി നിൽക്കുകയാണ് സമൂഹത്തിലെ നല്ലൊരു ശതമാനവുമെന്ന് സർവേ പറയുന്നു. കുട്ടികളുള്ള കുടംബങ്ങൾ പോലും ഭക്ഷണച്ചെലവുകൾ ചുരുക്കിയെന്ന വെളിപ്പെടുത്തൽ വർദ്ധിച്ചുവരുന്ന ചിലവുകൾ ജനജീവിതത്തെ എത്രമാത്രം ദുസഹമാക്കി എന്നതിന്റെ തെളിവാണ്.

സമൂഹത്തിലെ 56% പേർ ജീവിതച്ചെലവിന്റെ കാര്യത്തിൽ വളരെ ആശങ്കപ്പെടുന്നവരാണ്. ഒരു വർഷം മുമ്പുള്ളതിനേക്കാൾ വളരെ മോശമായ സാമ്പത്തിക സ്ഥിതിയിലാണ് 63% പേരും. ഓരോ മാസവും ചെലവുകൾ വഹിക്കാൻ പാടുപെടുകയാണെന്ന് 19% പേർ പറയുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ വൈദ്യുതിക്കും ഹീറ്റിംഗിനുമൊക്കെയുള്ള ചെലവുകൾ 62% ആളുകളും വെട്ടിക്കുറചിട്ടുണ്ട്. അതേസമയം 51% പേർ ഇന്ധനച്ചെലവിൽ മിതത്വം പാലിച്ചതായി സർവേ പറയുന്നു.

കുട്ടികളുള്ള 54% കുടുംബങ്ങൾ പോലും ഭക്ഷണത്തിൽ കുറവ് വരുത്തി. സിനിമ, തിയേറ്റർ, യാത്രകൾ തുടങ്ങിയ കൾച്ചറൽ എന്റർടെയ്ൻമെന്റ് പ്രോഗ്രാമുകളുമെല്ലാം വെട്ടിക്കുറച്ചതായി 53% പേർ വെളിപ്പെടുത്തി.   58% പേർ വസ്ത്രം വാങ്ങുന്നതും, ഹെയർ ഡ്രസിംഗ്, സൗന്ദര്യ വർധക ചെലവുകളും വെട്ടിക്കുറച്ചു. 41% പേർ സ്പോട്ടിഫൈ, നെറ്റ്ഫ്ളിക്സ്, ന്യൂസ്പേപ്പറുകൾ എന്നിവയുൾപ്പെടെയുള്ള മീഡിയ സബ്സ്ക്രിപ്ഷനുകൾ വേണ്ടെന്നുവെച്ചു. 24% പേർ ജിമ്മുകൾ, സോഷ്യൽ ക്ലബ്ബുകൾ തുടങ്ങിയ ക്ലബ് സബ്സ്ക്രിപ്ഷനുകളും ഒഴിവാക്കി.

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നിലവിൽ 9.2% മാണെന്നാണ് ഔദ്യോഗികകണക്കെങ്കിലും യഥാർഥത്തിൽ 11%മാണെന്ന് കരുതുന്നവരാണ് 72ശതമാനം പേരുമെന്നും സർവേ പറയുന്നു. 64% ആളുകൾ അടുത്ത 12 മാസത്തിനുള്ളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും വിശ്വസിക്കുന്നുവെന്നും കഴിഞ്ഞ വർഷത്തിൽ ഡിസ്പോസിബിൾ വരുമാനത്തിൽ കുറവുണ്ടായതായി 80% ആളുകൾ അഭിപ്രായപ്പെടുന്നുണ്ടെന്നും സർവേ വ്യക്തമാക്കി.

രാജ്യത്തെ ഇന്ധനവിലയിൽ നേരിയ കുറവ് ഉണ്ടാകുന്നതയുള്ള വാർത്തകൾ ആശാവഹമാണ്. സി എസ് ഓ റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പ്രൈവറ്റ് മേഖലയിലും വിലക്കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here