gnn24x7

അയർലൻഡിൽ ഡോക്ടർമാർക്ക് ലഭിക്കാൻ പോകുന്നത് വമ്പൻ അവസരം; കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനം സർക്കാർ ഉടൻ നടപ്പിലാക്കും

0
359
gnn24x7

ഡബ്ലിൻ: പബ്ലിക്ക് മേഖലയിൽ നിശ്ചിത സമയക്രമത്തിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയുടെ നേതൃത്വത്തിൽ വിശദമായ ചർച്ചകൾ ഉടൻ തന്നെ മന്ത്രിസഭയുടെ അനുമതിയ്ക്ക് എത്തും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നും അയർലണ്ടിലേയ്ക്ക് കൂടുതൽ ഡോക്ടർമാരെ ആകർഷിക്കാനും അയർലണ്ടിൽ നിലവിലുള്ള ഡോക്ടർമാരുടെ ദൗർലഭ്യം ഒഴിവാക്കാനും പുതിയ പദ്ധതി വഴി സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം കരുതുന്നു. ഓഫർ അനുസരിച്ചുള്ള ശമ്പളം €209,915 മുതൽ €252,150 വരെയാണ്. ഡോക്ടർമാർ അയർലണ്ട് വിട്ടുപോകുന്ന അവസ്ഥ ഒഴിവാക്കാനും,യൂറോപ്പ്യൻ യൂണിയനിലെ തന്നെ മികച്ച ശബളം വാഗ്ദാനം ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്.

സർക്കാർ ആശുപത്രിയിൽ മാത്രം സേവനം ചെയ്യുന്ന വിധത്തിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലക്ഷ്യമാക്കുന്ന ഈ സ്കീം അനുസരിച്ച് നിശ്ചിത കോൺടാക്ടിലുള്ള മണിക്കൂറുകൾ കഴിഞ്ഞാൽ കൺസൾട്ടന്റ് ഡോക്റ്റർമാർക്ക് പ്രൈവറ്റ് പ്രാക്ടീസിനും (ഓഫ് സൈറ്റ് ) അവസരമുണ്ട്. എന്നാൽ പുതിയ SIáintecare കരാർ പ്രകാരം, പൊതു ആശുപത്രികളിൽ സ്വകാര്യ രോഗികളെ ചികിത്സിക്കാൻ കൺസൾട്ടന്റുമാരെ അനുവദിക്കില്ല.

ഈ കരാർ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന എല്ലാവർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ അയർലണ്ടിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും സെൻ അപ്പ് ചെയ്യാം. പുതിയ കരാർ കൺസൾട്ടന്റുകളോട് ജോലി ചെയ്യാൻ ആവശ്യപ്പെടുന്ന പ്രധാന ജോലി സമയം നീട്ടുമെന്ന് മനസ്സിലാക്കുന്നു. ആഴ്ചയിൽ 37 മണിക്കൂർ ഇതിൽ ഉൾപ്പെടും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ രാത്രി 10 വരെയും ജോലി ചെയ്യാനും ശനിയാഴ്ചകളിലും ജോലി ചെയ്യാനും കൺസൾട്ടന്റുമാരെ റോസ്റ്റ് ചെയ്യാം. സാധാരണ പ്രവൃത്തി ആഴ്ചയുടെ ഭാഗമായി ശനിയാഴ്ചകളിൽ ആദ്യമായാണ് കൺസൾട്ടന്റുമാരെ റോസ്റ്റർ ചെയ്യുന്നത്.

സ്വതന്ത്ര അധ്യക്ഷനായ ടോം മല്ലനാണ് കരാർ ചർച്ചകൾ അവസാനിപ്പിച്ചത്. ഇനി അന്തിമ നിർദേശങ്ങൾ പ്രതിനിധി സമിതികൾ പരിഗണിക്കും. തുടർന്ന് ആരോഗ്യമന്ത്രി പദ്ധതി മന്ത്രിസഭയ്ക്ക് സമർപ്പിക്കും. പദ്ധതി നടപ്പാക്കണമെന്ന പൊതു ധാരണ ഇതിനകം ഉണ്ടായിട്ടുള്ളതിനാൽ ഉടൻ നടപ്പാക്കാനാണ് സാധ്യത.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here