അയർലണ്ട്: ഈ ആഴ്ച അയർലണ്ടിന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇസെഡ്) പുറത്തും അകത്തും നിരവധി വിദേശ യുദ്ധക്കപ്പലുകൾ നിരീക്ഷിച്ചതായി പ്രതിരോധ സേന അറിയിച്ചു.
സമുദ്ര, പ്രതിരോധ, സുരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി, ഐറിഷ് എയർ കോർപ്‌സ് മാരിടൈം പട്രോൾ എയർക്രാഫ്റ്റും ഐറിഷ് നേവൽ സർവീസ് വെസലുകളും അയർലൻഡ് ദ്വീപിന് പുറത്തുള്ള അന്താരാഷ്ട്ര സമുദ്രത്തിൽ യുഎസ്, റഷ്യൻ, ഫ്രഞ്ച് കപ്പലുകൾ നിരീക്ഷിച്ചു. ഐറിഷ് EEZ ന് തെക്ക് കിഴക്കും പുറത്തും റോയൽ എയർഫോഴ്‌സ് കോംബാറ്റ് എയർക്രാഫ്റ്റിന്റെ സാന്നിധ്യവും എയർ കോർപ്സ് നിരീക്ഷിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ജലത്തിലൂടെയുള്ള ഗതാഗതത്തിനുള്ള യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദ സീ (UNCLOS) നിയമങ്ങൾക്ക് അനുസൃതമായാണ് ഈ പ്രവർത്തനമെന്ന് പ്രതിരോധ സേന അറിയിച്ചു. “ഈ അന്താരാഷ്ട്ര നാവിക കപ്പലുകൾ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ (എഐഎസ്) പ്രക്ഷേപണം ചെയ്യുന്നു, കൂടാതെ ഐറിഷ് ടെറിട്ടോറിയൽ വാട്ടേഴ്‌സിന് പുറത്താണ്” എന്നും പ്രതിരോധ സേന ചൂണ്ടക്കാട്ടി.
അയർലൻണ്ട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് ടെറിട്ടോറിയൽ ജലം. കൂടാതെ UNCLOS പ്രകാരം, എക്സ്ക്ലൂസീവ് ഇക്കണോമിക് സോണുകൾക്ക് അകത്തും പുറത്തും കടലിൽ യുദ്ധക്കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതിന് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…