യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ രെജിസ്ട്രേഷൻ നടപടികളിൽമേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നഴ്സുമാർക്കൊപ്പം സിംബാബ്വെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 നഴ്സുമാർ ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വച്ചു.
ഡിസംബർ 7 ചൊവ്വാഴ്ച രാവിലെ കൂടിയ യോഗത്തിൽ ഓൺലൈൻ പെറ്റീഷന്റെ റിപ്പോർട്ട് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഭാരവാഹികൾ അവതരിപ്പിച്ചു. റിപ്പോർട്ട് സി ഇ ഓ ഷീല മക്ക്ലെലണ്ടിനു ഇമെയിൽ വഴി സമർപ്പിച്ചു. യോഗത്തിൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് സി ഇ ഓ ഷീല മക്ക്ലെലൻഡ്, സ്റ്റാഫുമാരായ റേ ഹീലി, കരോലിൻ ഹോഗൻ, ഗ്രെഗ് ഹാർക്കിൻ, കാത്തി ആൻ ബാരെറ്റ്, ഓർലാ ബ്രണ്ണൻ എന്നിവരും ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ്, മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയ്, ഐബി തോമസ്, രാജിമോൾ മനോജ്, വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന എന്നിവരും പങ്കെടുത്തു.
രെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം എന്ന പ്രശ്നം നിലനിൽക്കുന്നു എന്ന് യോഗത്തിൽ സി ഇ ഓ ഷീല മക്ക്ലെലൻഡ് അംഗീകരിക്കുകയും അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളും എന്നുറപ്പു നൽകുകയും ചെയ്തു. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻണ്ടിനു കൂടുതൽ സ്റ്റാഫിങ് അടക്കമുള്ള സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു ചീഫ് നഴ്സിംഗ് ഓഫീസർക്ക് കത്തയക്കുമെന്നു ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ് യോഗത്തെ അറിയിച്ചു
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…