സമകാലീന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ Do Worry എന്ന ഹൃസ്വ ചിത്രം യൂട്യൂബിൽ പ്രേഷകരുടെ കയ്യടി നേടി മുന്നേറുന്നു. ഒട്ടനവധി മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിമുകളും മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള കളർ ആൻഡ് കാൻവാസിന്റെ ബാനറിൽ പുതുമുഖങ്ങളായ ഒരു പിടി കലകന്മാരെ അണിനിരത്തി കിരൺ ബാബു കരാലിൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജെയ്സൺ ജോസഫ് ആണ്. യുവ സംവിധായകരായ തരുൺ മൂർത്തി, ഷംസു സായ്‌ബ എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചു. സമകാലീന വിഷയത്തിൽ ഒരു പുതു ചിന്ത സമ്മാനിക്കുന്ന ഈ ഹൃസ്വചിത്രം നിരവധി പ്രേഷകരുടെ മനംകവർന്നു കഴിഞ്ഞു.
സമൂഹത്തിൽ മാറ്റമില്ലാതെ തുടർന്ന് കൊണ്ടിരിക്കുന്ന ഗൗരവ മേറിയ അനാചാരത്തെ പ്രതിബാധിക്കുന്ന ഈ ചിത്രം മുന്നോട്ടുവക്കുക്കുന്ന ആശയം ഉരുതിരിഞ്ഞതു ഒരു വാട്സപ്പ് ട്രോളിൽ നിന്നാണെന്നുള്ളത് ഏറെ കൗതുകമുണർത്തുന്നു . പരിപൂർണമായും അയർലണ്ടിൽ ചിത്രീകരിച്ചതാനെങ്കിലും കേരളത്തനിമ ചോരാതെ നിലനിർത്താൻ കഴിഞ്ഞതായി പ്രേഷകർ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ ക്യാമറയും എഡിറ്റ്ങ്ങും നിർവഹിച്ചിരിക്കുന്നതും കിരൺ ബാബു കാരാലിൽ ആണ്. സിംപ്സൺ ജോൺ സംഗീതം സംവിധാനം നിർവഹിച്ചപ്പോൾ റാം സുന്ദർ ഉം ക്രിസ് ജോയും ചേർന്ന് പശ്ചാത്തല സംഗീതവും തയ്യാക്കി. നിഷ കെ ജോൺ വസ്ത്രാലങ്കാരവും, അരവിന്ദ് അജയൻ ലൊക്കേഷൻ മാനേജർ ആയും പ്രവർത്തിച്ചു. പുതുമുഖങ്ങളായ പോൾ വർഗീസ്, ആരതി വിജയൻ, ഷനീജ് ജോഷി ,അർച്ചന മധു ,ജെയ്സൺ ജോസഫ് , സൗമ്യ ബിനു ,മാത്യൂസ് ജോർജ് എന്നിവർ ചിത്രത്തിൽ വേഷമിട്ടു.‘DO WORRY’ Short Movie:
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…