ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക. കൊവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മന:സ്സിലാക്കുന്നതിനും അയർലണ്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ സഹയകരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും.
തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന സഹായങ്ങൾ ആവശ്യമായവർക്ക് നൽകുവാനും ഈ സമ്മേളനത്തിലൂടെ പരിശ്രമിക്കുന്നതാണ്. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ സംഗമത്തിനുള്ള പ്രവേശനം സൗജന്യമാണ്. വിവിധ ദേവാലയ കമ്മറ്റി ഭാരവാഹികളുമായോ നോട്ടീസിലുള്ള ഫോൺ നമ്പറുകളിലൊ ബന്ധപ്പെട്ട് ഈ പരിപാടിക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
സഭയോട് ചേർന്ന് പരസ്പരം സഹായിച്ച് ഒരുകൂട്ടായ്‌മയിൽ പ്രവർത്തിക്കാനുതകുന്ന ഈ പരിപാടിയിലേയ്ക്ക് 2020 ജനുവരി മുതൽ ഇന്നുവരെ അയർലണ്ടിൽ എത്തിച്ചേർന്ന എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…