Ireland

ഡബ്ലിൻ സീറോ മലബാർ സഭയുടെ ന്യൂ ഇമിഗ്രൻസ് മീറ്റ് സെപ്റ്റംബർ 17 നു റിയാൽട്ടോയിൽ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ അയർലണ്ടിൽ പുതുതായി എത്തിച്ചേർന്ന സഭാഗങ്ങളുടെ ഒരു സംഗമം നടത്തുന്നു. 2022 സെപ്റ്റംബർ 17 ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ റിയാൽട്ടോ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമാ ദേവാലയത്തിലാണ് സംഗമം നടക്കുക. കൊവിഡ് കാലയളവിൽ എത്തിച്ചേർന്ന സഭാഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും സഭാപ്രവർത്തനങ്ങളെപ്പറ്റി മന:സ്സിലാക്കുന്നതിനും അയർലണ്ടിൽ ഒരു ജീവിതം പടുത്തുയർത്താൻ സഹയകരമായ മാർഗ്ഗനിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സഹായകമാകും.

തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും സഭയുടെ ഭാഗത്തുനിന്ന് സാധിക്കുന്ന സഹായങ്ങൾ ആവശ്യമായവർക്ക് നൽകുവാനും ഈ സമ്മേളനത്തിലൂടെ പരിശ്രമിക്കുന്നതാണ്. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ഈ സംഗമത്തിനുള്ള  പ്രവേശനം  സൗജന്യമാണ്. വിവിധ ദേവാലയ കമ്മറ്റി ഭാരവാഹികളുമായോ നോട്ടീസിലുള്ള ഫോൺ നമ്പറുകളിലൊ ബന്ധപ്പെട്ട് ഈ പരിപാടിക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. 

സഭയോട് ചേർന്ന് പരസ്പരം സഹായിച്ച് ഒരുകൂട്ടായ്‌മയിൽ പ്രവർത്തിക്കാനുതകുന്ന ഈ പരിപാടിയിലേയ്ക്ക് 2020 ജനുവരി മുതൽ ഇന്നുവരെ അയർലണ്ടിൽ എത്തിച്ചേർന്ന എല്ലാ വ്യക്തികളേയും കുടുംബങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു. 

Sub Editor

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

33 mins ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

2 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

2 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

3 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

21 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

23 hours ago