ഡബ്ലിൻ : കോൺഫിഡന്റ് ട്രാവൽ എവറോളിങ് ട്രോഫിക്കു വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് (LCC ) സംഘടിപ്പിച്ച LCC ചാമ്പ്യൻസ് ട്രോഫി 2025 ക്രിക്കറ്റ് ടൂർണമിന്റിൽ നിലവിലെ ചാമ്പ്യന്മാരായ LCC യെ പരാജയപ്പെടുത്തി ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യന്മാരായി . മെയ് 4 നു അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചു നടന്ന ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള 18 ശക്തരായ ടീമുകൾ മത്സരിച്ചു.
ചാമ്പ്യൻമാരായ ഡബ്ലിൻ യുണൈറ്റഡ്ന് കോൺഫിഡന്റ് ട്രാവൽ എവറോളിംഗ് ട്രോഫിയും 601 യൂറോ ക്യാഷ് അവാർഡും രണ്ടാംസ്ഥാനകരായ LCC ക്ക് ബിക്കാനോ റണ്ണേഴ്സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും ലഭിച്ചു . ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി ഡബ്ലിൻ യുണൈറ്റഡ് ലെ ഫാറൂഖ് , മികച്ച ബൗളർ ആയി ജിബ്രാൻ , ഫൈനലിലെ മികച്ച താരമായി അബ്ദുള്ള എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോൺഫിഡന്റ് ട്രാവൽ, ബിക്കാനോ,ലെ ദിവാനോ , ടൈലക്സ്, പ്യൂവർ ദോശ ബാറ്റേഴ്സ്, സ്‌പൈസ് ബസാർ , റോയൽ ക്യാറ്റർസ് , റിക്രൂട്ട് നെറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായി ടൂർണമെൻറ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…