വിശ്വാസികളിൽ ബൈബിൾ പഠനം പ്രോത്സാഹിപ്പിക്കുക, വിശുദ്ധരെ കൂടുതൽ പരിചയപ്പെടുക എന്നീ ലക്ഷ്യത്തോടെ ഡബ്ലിൻ സീറൊ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വർഷം 2023 ജനുവരി 7 ശനിയാഴ്ച നടക്കും. ഡബ്ലിനിലെ പതിനൊന്ന് കുർബാന സെൻ്ററുകളിലും അന്നേദിനം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് ബൈബിൾ ക്വിസ് നടക്കുന്നത്. മൂന്നാംക്ലാസിലെ കുട്ടികൾ മുതൽ മാതാപിതാക്കൾ വരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണു മത്സരങ്ങൾ നടത്തപ്പെടുക.
സബ് ജൂനിയർ (ക്ലാസ് 3&4) ജൂനിയർ (ക്ലാസ് 5&6) വിഭാഗങ്ങള്‍ക്ക് വി. മത്തായി എഴുതിയ സുവിശേഷം 1 മുതൽ 15 വരെ അധ്യായങ്ങളും വി. ചാവറ കുര്യാക്കൊസ് ഏലീയാസ് അച്ചനുമാണ് വിഷയം. സീനിയർ (ക്ലാസ് 7-9), സൂപ്പർ സീനിയേഴ്സ് (ക്ലാസ് 10-12), ജനറൽ (മാതാപിതാക്കളും മറ്റുള്ളവരും) വിഭാഗക്കാർക്ക് വി. മത്തായി എഴുതിയ സുവിശേഷം 1 മുതൽ 28 വരെ അധ്യായങ്ങളിൽ നിന്നും, വി. പൗലോസ് എഫേസൂസുകാർക്ക് എഴുതിയ ലേഖനങ്ങളിൽ (1-6) നിന്നും ഉള്ള ചോദ്യങ്ങളും, കൂടാതെ വി. ചാവറ കുര്യാക്കൊസ് ഏലീയാസ് അച്ചനെപറ്റിയുള്ള 5 മാർക്കിൻ്റെ ചോദ്യങ്ങളും ഉണ്ടാകും. ജനറൽ വിഭാഗത്തിനു ഇംഗ്ലീഷോ മലയാളമോ തിരഞ്ഞെടുക്കാവുന്നതാണ്. മറ്റ് വിഭാഗങ്ങൾക്ക് ഇംഗ്ലീഷാണു മാധ്യമം.
ഓരോ വിഭാഗത്തിലും ഡബ്ലിൻ മേഖലയിൽ നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് പതിവുപോലെ ട്രോഫി നൽകി ആദരിക്കുന്നതാണ്. യൂണിറ്റുതലങ്ങളിൽ നിന്നു വിജയികളാകുന്നവർക്ക് അതത് യൂണിറ്റുകൾ സമ്മാനങ്ങൾ നൽകുന്നതാണ്.
അഞ്ച് വിഭാഗങ്ങളിൽനിന്നും കുർബാന സെൻ്റർ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ ഒരു ടീമായി പങ്കെടുക്കുന്ന ഗ്രാൻ്റ് ഫിനാലെ ‘BIBLIA ‘23’ ജനുവരി മാസം 21 നു ഉച്ചകഴിഞ്ഞ് 2 മണിക്ക് നടത്തപ്പെടും.
ബൈബിൾ ക്വിസിൻ്റ് രജിസ് ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റിലെ പാരീഷ് മാനേജ്മെൻ്റ് സിസ്റ്റം (www.syromalabar.ie/PMS) വഴി ആരംഭിച്ചു. ജനുവരി 2 നു രജിട്രേഷൻ അവസാനിക്കും
ബൈബിളിനെ അടുത്തറിയാൻ ലഭിക്കുന്ന ഈ അവസരം നന്നായി വിനിയോഗിച്ച് ഈ മത്സരത്തിൽ പങ്കെടുക്കാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…