Ireland

പലിശ നിരക്ക് നോർമൽ ആക്കിയാൽ വീട്ടുടമകൾ പ്രതിമാസം 400 യൂറോ അധികം നൽകണം

ECB നിരക്കുകൾ ഉയർത്തിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് Bonkers.ie മേധാവിയുടെ മുന്നറിയിപ്പ്.

യൂറോപ്പിലുടനീളമുള്ള പലിശ നിരക്കുകൾ നോർമൽ ആക്കുമ്പോൾ അയർലണ്ടിലെ മോർട്ട്ഗേജ് ഹോൾഡർമാർ 250,000 യൂറോയുടെ മിതമായ മോർട്ട്ഗേജുകളിൽ പോലും പ്രതിമാസം 400 യൂറോ വരെ കൂടുതലായി അടയ്ക്കേണ്ടിവരുമെന്ന് വില താരതമ്യ വെബ്സൈറ്റായ ബോങ്കേഴ്സ് മുന്നറിയിപ്പ് നൽകി.
പണപ്പെരുപ്പം കുതിച്ചുയരുകയാണെങ്കിൽ, ജൂലൈയിൽ തന്നെ ഫ്രാങ്ക്ഫർട്ട് പലിശനിരക്ക് അര ശതമാനം വർദ്ധിപ്പിക്കാൻ തീരുമാനിച്ചേക്കാമെന്ന് വെബ്സൈറ്റ് കമ്മ്യൂണിക്കേഷൻ മേധാവി ദാരാ കാസിഡി അറിയിച്ചു.യൂറോപ്യൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും സൂചന ലഭിച്ചതായും ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണാത്മക മാറ്റമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ഇതോടൊപ്പം ഡച്ച് സെൻട്രൽ ബാങ്ക് മേധാവി ക്ലാസ് നോട്ടിന്റെ അഭിപ്രായവും സാമ്പത്തിക വിപണികളിൽ സ്വാദീനിക്കുന്നുണ്ട് യൂറോയുടെ മൂല്യവർദ്ധനയ്ക്കും യൂറോ സോൺ ബോണ്ട് വിലകളിൽ ഇടിവുണ്ടാക്കി.

ഇത്തരം നിരക്ക് വർദ്ധനവിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയാൽ ട്രാക്കർ മോർട്ട്ഗേജുകളോ വേരിയബിൾ നിരക്കുകളോ ഉള്ളവർക്ക് അവരുടെ പ്രതിമാസ തിരിച്ചടവിൽ തൽക്ഷണ വർദ്ധനവ് ഉണ്ടാകുമെന്നും കാസിഡി പറഞ്ഞു.

20 വർഷത്തിലേറെയായി ട്രാക്കർ മോർട്ട്ഗേജിൽ 200,000 യൂറോ ശേഷിക്കുന്ന ഒരാൾക്ക് നിലവിൽ ഒരു ശതമാനം മാർജിൻ അടയ്‌ക്കുന്നു – ECB നിരക്കുകൾ 0.5 ശതമാനം വർദ്ധിപ്പിക്കുകയാണെങ്കിൽ പ്രതിമാസം 45 യൂറോയുടെ വർദ്ധനവ് തിരിച്ചടവിൽ പ്രതീക്ഷിക്കാം.2.78 ശതമാനം ശരാശരി നിരക്കിൽ 30 വർഷത്തിൽ 250,000 യൂറോ ആദ്യമായി കടം വാങ്ങുന്ന ഒരു വ്യക്തിക്ക് 0.5 ശതമാനം വർദ്ധനവ് ഉണ്ടാകുമ്പോൾ തിരിച്ചടവിൽ ഏകദേശം 70 യൂറോ അധികമാകും.

സാധാരണ നിരക്കുകൾ

നിരക്കുകൾ കൂടുതൽ സാധാരണ നിലയിലേക്ക് (3 ശതമാനം വർദ്ധനവ് ) മാറിയാൽ 250,000 യൂറോ മോർട്ട്ഗേജ് ഉള്ളവർ ഓരോ മാസവും 400 യൂറോയും,500,000 യൂറോ മോർട്ട്ഗേജ് ഉള്ളവർക്ക് 800 യൂറോയും അധികമാവുമെന്നും കാസിഡി പറഞ്ഞു. അയർലണ്ടിലെ ശരാശരി നിരക്ക് നിലവിൽ 2.78 ശതമാനത്തിൽ നിന്ന് 5.78 ശതമാനമായി ഉയരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

മറ്റ് യൂറോ സോണിലെ ശരാശരി നിരക്ക് വെറും 1.46 ശതമാനം മാത്രമാണ്.അതുപോലെ തന്നെ മോർട്ട്ഗേജ് മേഖലയിലെ മത്സരവും കണക്കിലെടുക്കുമ്പോൾ, നിലവിൽ, ഐറിഷ് വായ്പക്കാർക്ക് ചെറിയ നിരക്ക് വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്.യൂറോ-സോൺ പണപ്പെരുപ്പം 7.5 ശതമാനമായതിനാൽ, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തേക്കാൾ നാലിരട്ടിയായി. ഇതിനാൽ തന്നെ ഫ്രാങ്ക്ഫർട്ടിൽ പലിശ നിരക്കുകൾ സാധാരണ ആക്കുന്നതിനായി സമ്മർദ്ദം വർധിക്കുന്നുണ്ട്.

പലിശനിരക്ക് വർദ്ധനയുടെ ഒരു ക്രമം ജൂലൈ മുതൽ ആരംഭിക്കുമെന്ന് ECB ചീഫ് ക്രിസ്റ്റീൻ ലഗാർഡും സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് ഗവർണർ ഗബ്രിയേൽ മഖ്‌ലൂഫും സൂചിപ്പിച്ചിട്ടുണ്ട്.
2008 ലെ 4.25 എന്ന ഉയർന്ന ശതമാനത്തിൽ നിന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിന്റെ പ്രധാന ‘റീഫിനാൻസിംഗ് നിരക്ക്’ 2016 മാർച്ചിൽ പൂജ്യത്തിലേക്ക് താഴ്ത്തി. ഇപ്പോഴും ഇത് തുടരുന്നു.ഈ അടിസ്ഥാന നിരക്ക് ട്രാക്കർ മോർട്ട്ഗേജ് ഹോൾഡർമാർക്ക് പ്രത്യേകിച്ചും പ്രയോജനകരമാണ്. അവരുടെ തിരിച്ചടവ് നിരക്കിൽ ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

പ്രത്യേക മോർട്ട്ഗേജ് കരാറിന്റെ നിബന്ധനകളെ ആശ്രയിച്ച് സാധാരണയായി ഇസിബി നിരക്കിന് മുകളിൽ 1 ശതമാനത്തിനും 3 ശതമാനത്തിനും ഇടയിൽ നിരക്ക് നൽകുന്നു എന്ന് ബ്രോക്കേഴ്സ് അയർലൻഡിലെ Rachel McGovern പറഞ്ഞു.
240,000-ലധികം മോർട്ട്ഗേജ് ഉടമകൾക്ക് ഇപ്പോഴും അത്തരം കരാറുകൾ ഉണ്ടെങ്കിലും, 2008 മുതൽ പുതിയ ട്രാക്കറുകളൊന്നും ഇഷ്യൂ ചെയ്തിട്ടില്ല. എന്നിരുന്നാലും, ECB നയത്തിലെ മാറ്റം ഈ ഗ്രൂപ്പിനെ ബാധിക്കും എന്നും Rachel McGovern പറഞ്ഞു.

Newsdesk

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

ദ്രോഹഡ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. ഡബ്ലിൻ എയർപോർട്ട് ജീവനക്കാരനായിരുന്നു 57 വയസ്സുകാരനായ ബെന്നി.അപകടത്തെ തുടർന്ന് കഴിഞ്ഞ…

7 hours ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

15 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

21 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

21 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

22 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

22 hours ago