Categories: Ireland

സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി

ഡബ്ലിൻ: സിറോ മലബാർ സഭ അയർലൻഡ് കോഓഡിനേറ്റർ മോൺസിങ്ങോർ ആൻറണി പെരുമായന് മലബാർ സഭ യാത്രയയപ്പ് നൽകി. കഴിഞ്ഞ 6 വർഷമായി സിറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു. സിറോ മലബാർസഭയുടെ ബെൽഫാസ്റ്റ് വികാരിയായി പ്രവർത്തിച്ചുവന്ന അച്ചനെ കർദിനാൾ മാർ ജോർജ്ആലഞ്ചേരി പിതാവിന്റെ നിർദേശപ്രകാരം കത്തോലിക് കോൺഫെറൻസ് അയർലൻഡ് പ്രസിഡന്റ് ആർച്ച‌് ബിഷപ്പ് എമ്മൻ മാർട്ടിൻ ആണ് അയർലണ്ട് കോഓർഡിനേറ്റർ ആയി നിയോഗിച്ചത്. അച്ചൻ സഭയ്ക്ക് നൽകിയ സേവനങ്ങളെ മുൻനിർത്തി 2015 ൽ സഭ മോൺസിങ്ങോർ പദവി നൽകി ആദരിച്ചു.

റിപ്പബ്ലിക് ഓഫ് അയർലൻഡിലും നോർത്തേൺ അയർലൻഡിലുമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സിറോ മലബാർ സഭ വിശ്വാസികളെ ഒരുമിച്ചു കൂട്ടുവാൻ അച്ചൻ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അയർലൻഡിൽ 41 മാസ്സ് സെൻററുകൾ സ്ഥാപിക്കുകയും  വിശ്വാസികളെ ഒരുമിച്ചു നിർത്തുവാൻ ഓൾ അയർലണ്ട് കോഓർഡിനേഷൻ കൗൺസിലും അതിനു കീഴിൽ 4 റീജിയൺ കൗൺസിലുകളും  സ്ഥാപിച്ചു പ്രവർത്തനങ്ങൾ ഏകീകരിക്കുവാൻ അച്ചന് സാധിച്ചു. അച്ചന്റെ കഠിനാധ്വാനവും ശ്രമഫലവുമായാണ് ഡബ്ലിൻ അതിരൂപത സിറോ മലബാർ സഭയ്ക്ക് സെന്റ് തോമസ് പാസ്റ്ററൽ സെന്റർ അനുവദിച്ചത്‌.

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന്റെ അധ്യക്ഷതയിൽ റിയാൽട്ടോ സെൻറ് തോമസ് പാസ്റ്ററൽ സെന്ററിൽ നടന്ന നാഷനൽ കോഓർഡിനേഷൻ കൗൺസിൽ അച്ചന് യാത്രയയപ്പ് നൽകി. തുടർന്ന് താല ഫെറ്റർകൈൻ പള്ളിയിൽ വച്ച് ഡബ്ലിൻ സീറോ മലബാർ സഭയുടെ യാത്രയയപ്പിന് ഫാ.ക്ലമെന്റ് പാടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭയ്ക്ക് അച്ചൻ നൽകിയ സേവനങ്ങൾക്ക് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നന്ദി പറഞ്ഞു. ഡബ്ലിൻ സിറോ മലബാർ സഭയുടെ സ്നേഹോപഹാരം സോണൽ കമ്മറ്റി അംഗങ്ങളും മുൻ സോണൽ കമ്മറ്റി അംഗങ്ങളും കൂടി അച്ചന് സമ്മാനിച്ചു.

അയർലൻഡ് സിറോ മലബാർ സഭയുടെ ഔദ്യോഗിക യാത്രയയപ്പ് മെയ് 16 ന് നോക്ക് തീർഥാടനത്തിൽ വച്ച് നൽകും. ബെൽഫാസ്റ്റ് സോണൽ കോഓർഡിനേറ്റർ ആയി ഫാ. പോൾ മോറേലിയെ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നിയമിച്ചു.

Newsdesk

Recent Posts

TomTom Traffic Index 2025: ഡബ്ലിൻ ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരം

ലോകത്തിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ നഗരവും ഗതാഗത വേഗത കുറഞ്ഞ ആറാമത്തെ നഗരവുമാണ് ഡബ്ലിൻ.2025-ലെ ടോംടോം ട്രാഫിക് സൂചിക പ്രകാരമാണിത്.…

1 hour ago

നാദിർഷയുടെ “മാജിക്ക്മഷ്റൂം” ജനുവരി ഇരുപത്തിമൂന്നിന്

നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം  ജനുവരി ഇരുപത്തി…

10 hours ago

18 കാരിയുടെ മരണം; ചികിത്സാ പിഴവ് സമ്മതിച്ച് ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സർജൻ

മതിയായ പരിചയമോ സർജിക്കൽ സപ്പോർട്ടോ ഇല്ലാതെ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ രക്തശ്രാവത്തെ തുടർന്ന് കൗമാരക്കാരി മരിച്ച സംഭവത്തിൽ, ചികിത്സാ പിഴവ് നടന്നതായി…

1 day ago

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം; ഒക്ലഹോമ സിറ്റിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു

ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ…

1 day ago

ടെക്സസിലെ ഐസ് തടങ്കൽ പാളയത്തിൽ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ മരണം

എൽ പാസോ (ടെക്സസ്): ടെക്സസിലെ എൽ പാസോയിലുള്ള ഫോർട്ട് ബ്ലിസ് സൈനിക താവളത്തിലെ 'ക്യാമ്പ് ഈസ്റ്റ് മൊണ്ടാന' തടങ്കൽ പാളയത്തിൽ…

1 day ago

അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക് റെക്കോർഡ് ഉയരത്തിൽ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ ക്യാൻസർ അതിജീവന നിരക്ക്…

1 day ago