Ireland

ആദ്യമായി വീട് വാങ്ങുന്നവർക്ക് ഇപ്പോൾ സർക്കാർ പിന്തുണയുള്ള മോർട്ട്ഗേജിന് അപേക്ഷിക്കാം

അയർലണ്ട്: ആദ്യമായി വാങ്ങുന്നവർക്കും അവരുടെ ആദ്യത്തെ വീട് വാങ്ങാനോ നിർമ്മിക്കാനോ ആഗ്രഹിക്കുന്ന ‘ഫ്രഷ് സ്റ്റാർട്ട്’ അപേക്ഷകർക്ക് ലഭ്യമാകുന്ന ലോക്കൽ അതോറിറ്റി ഹോം ലോൺ ലോഞ്ച് ചെയ്യുന്നതായി ഭവന മന്ത്രി TD Darragh O’Brien പ്രഖ്യാപിച്ചു.

യോഗ്യരായ അപേക്ഷകർക്ക് അവരുടെ പ്രാദേശിക അതോറിറ്റി (കോർക് സിറ്റി കൗൺസിൽ അല്ലെങ്കിൽ കോർക്ക് കൗണ്ടി കൗൺസിൽ) വഴി പ്രയോജനപ്പെടുത്താൻ കഴിയുന്ന സർക്കാർ പിന്തുണയുള്ള സ്ഥിര പലിശ മോർട്ട്ഗേജാണ് ലോക്കൽ അതോറിറ്റി ഹോം ലോൺ.

വിവാഹമോചനം നേടിയവരോ വേർപിരിഞ്ഞവരോ കുടുംബവീട്ടിൽ താമസിക്കാൻ കഴിയാത്തവരോ ആയ ആളുകളാണ് ‘ഫ്രഷ് സ്റ്റാർട്ട്’ ലോണിന് അർഹതയുള്ളവരിൽ ഉൾപ്പെടുന്നത്. നിർധനരായതിനാൽ സ്വത്ത് നഷ്ടപ്പെട്ടവർക്കും വ്യക്തിഗത നിർധനതയിലൂടെ കടന്നു പോയവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

പുതിയതോ പഴയതോ ആയ റെസിഡൻഷ്യൽ പ്രോപ്പർട്ടികളും സ്വയം-നിർമ്മാണങ്ങളും വാങ്ങുന്നതിനാണ് ഈ സ്കീം. മോർട്ട്ഗേജ് ഹോൾഡർ പ്രാഥമിക താമസക്കാരനായിരിക്കണം (അതായത് വീട് വാടകയ്ക്ക് നൽകാൻ കഴിയില്ല).

“പുതിയ നിയന്ത്രണങ്ങൾ അവിവാഹിതർക്ക് പുതിയതും സെക്കൻഡ് ഹാൻഡ് അല്ലെങ്കിൽ സ്വയം നിർമ്മിക്കുന്നതുമായ വീടിന് സംസ്ഥാന പിന്തുണയുള്ള മോർട്ട്ഗേജ് പ്രയോജനപ്പെടുത്തുന്നത് എളുപ്പമാക്കും,” എന്ന് മന്ത്രി Darragh O’Brien പറഞ്ഞു.

മോർട്ട്ഗേജ് അപേക്ഷകർക്ക് പ്രോപ്പർട്ടി മൂല്യത്തിന്റെ 90% വരെ വായ്പയെടുക്കാം (ഒരു 10% നിക്ഷേപം ആവശ്യമാണ്). അപേക്ഷിക്കാൻ 18-70 വയസ്സിനിടയിൽ പ്രായമുള്ളവരായിരിക്കണം. കോർക്കിലെ ഒരു വ്യക്തി എന്ന നിലയിൽ പ്രതിവർഷം € 65,000 (മൊത്തം) വരുമാനമുള്ളവരായിരിക്കണം. അല്ലെങ്കിൽ ദമ്പതികൾ എന്ന നിലയിൽ €75,000 പ്രതിമാസ തിരിച്ചടവ് നിറവേറ്റാൻ കഴിഞ്ഞിരിക്കണം.

യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചും എങ്ങനെ അപേക്ഷിക്കണം എന്നതിനെക്കുറിച്ചും Gov.ie website അല്ലെങ്കിൽ www.citizensinformation.ie എന്നീ വെബ്‌സൈറ്റുകളിൽ നിന്നും വിവരങ്ങൾ ലഭിക്കും.

Sub Editor

Recent Posts

അയർലണ്ട് മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു

മീത്തിലെ Stamullen നിവാസിയായ മലയാളി ബെന്നി ഫ്രാൻസിസ് അന്തരിച്ചു. 57 വയസായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ -Gigi, മകൻ-…

15 mins ago

‘സത്യമേവ’ ഒരു മികച്ച ഇമോഷണൽ കോർട്ട്‌റൂം ത്രില്ലർ

​ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…

7 hours ago

എം ഫ്ളിക്സ് (M flix) ഓ.ടി.ടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തു

മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…

13 hours ago

‘അരികിൽ’ ചിത്രീകരണം ആരംഭിച്ചു

സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…

14 hours ago

മതചിഹ്ന നിരോധനം ശരിവെച്ച് കനേഡിയൻ സുപ്രീം കോടതി; നിയമസഭാംഗങ്ങളുടെ മുഖാവരണ നിയന്ത്രണം റദ്ദാക്കി

ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…

14 hours ago

കെ.ഇ.സി.എഫ് 48-ാമത് ക്രിസ്തുമസ്–പുതുവത്സര ആഘോഷം ഡിസംബർ 5-ന് ഡാളസിൽ

ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…

15 hours ago