Ireland

ഫാ. ക്ലമൻ്റ് പാടത്തിപറമ്പിലിന് ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭര യാത്രയയപ്പ്

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്ററായ  റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിനു ഡബ്ലിൻ സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ സ്നേഹനിർഭരമായ യാത്രയയപ്പ്.  ഗാസ്നേവിൻ ഔർ  ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൻ നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ സൈലൻ്റ് നെറ്റെന്ന ക്രിസ്തുമസ് പ്രോഗ്രാം വേദിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വിക്ടോറിയസ് ദേവാലയ വികാരി,   സീറോ മലബാർ സഭാ വൈദീകരായ  ഫാ. ജോസഫ് ഓലിയക്കാട്ട്, ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ എന്നിവരും ഫാ. ജിൻ്റോ, ഫാ.ആൻ്റണി സോണൽ സെക്രട്ടറി സിജോ കാച്ചപ്പിള്ളി, ട്രസ്റ്റിമാരായ ബെന്നി ജോൺ, സുരേഷ് സെബാസ്റ്റ്യൻ  ഡബ്ലിൻ സോണൽ കമ്മറ്റിയംഗങ്ങൾ, വിവിധ കുർബാന സെൻ്റർ കമ്മറ്റിയംഗങ്ങൾ എന്നിവർ സംബന്ധിച്ചു. അയർലണ്ട് നാഷണൽ പാസ്റ്ററൽ കൗൺസിൽ റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്ററൽ സെൻ്ററിൽ സമ്മേളിച്ച് ക്ലമൻ്റ് പാടത്തിപറമ്പിൽ അച്ചനു യാത്രയയപ്പ് നൽകി. അയർലണ്ടിലെ എല്ലാ സീറോ മലബാർ വൈദീകരും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട രൂപതാഗമായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം അയർലണ്ടിലെ സീറോ മലബാർ സഭയുടെ കോർഡിനേറ്ററും അതോടോപ്പം അഞ്ചുവർഷക്കാലമായി ഡബ്ലിൻ സോണൽ കോർഡിനേറ്ററും ലൂക്കൻ, ഫ്ബ്സ്ബോറോ, ഇഞ്ചിക്കോർ കുർബാന സെൻ്ററുകളുടെ ചാപ്ലിനുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഐറീഷ് ലാറ്റിൻ സഭയിൽ മൗണ്ട് മെറിയോൺ ഇടവകയിലും അച്ചൻ പ്രവർത്തിച്ചു. പൗരസ്ത്യ കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ക്ലെമൻ്റ്  നീണ്ട വർഷങ്ങൾ ഇരിങ്ങാലക്കുട രൂപതാ കേന്ദ്രത്തിൽ പഴയാറ്റിൽ പിതാവിൻറെ സെക്രട്ടറിയായും, രൂപതയുടെ പ്രോ ചാൻസലറായും, എട്ടുവർഷത്തോളം ചാൻസലറായും  ജുഡീഷ്യൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. വിവിധ സെമിനാരികളിൽ അധ്യാപകനായും പ്രവർത്തിച്ചു. സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ ജനറൽ കോർഡിനേറ്ററയാണു പുതിയ നിയമനം. റോം ആസ്ഥാനമാക്കിണയാണ്   തുടർന്നുള്ള പ്രവർത്തനം.

റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിക്കുക എന്ന ശ്രമകരമായ ദൗത്യം വജയകരമാമാക്കാൻ ഫാ. ക്ലമൻ്റിനു കഴിഞ്ഞു. അയർലണ്ടിലെ വിവിധ   സ്ഥലങ്ങളിൽ  വിശുദ്ധ കുർബാന   ആരംഭിക്കാനും  വൈദീകരെ  നിയമിക്കാനും  അച്ചൻ്റെ ശ്രമഫലമായി സാധിച്ചു. ഐറീഷ് സഭയുമായി അച്ചൻ പുലർത്തിയ ഊഷമള ബന്ധത്തിൻ്റെ ഫലമായി നോക്ക് ബസലിക്കായിൽ രണ്ടാം ശനിയാഴ്ചതോറും സീറോ മലബാർ കുർബാന ആരംഭിക്കാനും കഴിഞ്ഞു.

അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിലും, വിവിധ ഭക്ത സംഘടനകളും അച്ചന് യാത്രയയപ്പ് നൽകി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

50 mins ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

3 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

4 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

4 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

5 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

23 hours ago