Ireland

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ   പ്രവർത്തിച്ചുവന്ന ഫാ. ജോസഫ്  താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് താമരശേരി രൂപതയിലെ കൂടരഞ്ഞി, പനമ്പ്ലാവ്, നൂറംന്തോട്, കോടംചേരി, പാറോപടി, തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.    സോഷ്യോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചു.  താമരശേരി രൂപതയിലെ സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, കാരുണ്യ ഭവൻ ഡയറക്ടറായും,, രൂപതാ ഫൈനാൻസ് കൗൺസിലിലും പ്രവർത്തിച്ചിട്ടുണ്ട്.  ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷചെയ്തു.

റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ സഭാപ്രവത്തനങ്ങളെ ഏകോപിപ്പിക്കുക  എന്നതാണ് നാഷണൽ കോർഡിനേറ്ററുടെ ദൗത്യം. കഴിഞ്ഞ മൂന്ന് വർഷം നാഷണൽ കോർഡിനേറ്ററായി പ്രവർത്തിച്ചുവന്ന ഫാ. ക്ലമൻ്റ് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്ററായി നിയമിതനായ ഒഴുവിലാണു നിയമനം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

10 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago