Ireland

Talbot Groupൽ ഫുൾടൈം, പാർട്ട് ടൈം സ്ഥിര നിയമനങ്ങൾ

നോർത്ത് കൗണ്ടി ഡബ്ലിനിലും നോർത്ത് ഈസ്റ്റിലും മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ബൗദ്ധിക വൈകല്യ സേവനങ്ങളുടെ മുൻനിര ദാതാക്കളായ Talbot Group സേവനങ്ങൾ Kildareലേക്ക് വിപുലീകരിക്കുകയാണ്. Co. Kildareലെ Naas-ലേക്കുള്ള സേവന വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനായി, Talbot Groupൽ ചേരാനും ബുദ്ധിപരമായ വൈകല്യമുള്ള ആളുകളുടെ ജീവിതത്തിൽ മാറ്റം വരുത്താനും താൽപ്പര്യമുള്ളവ നഴ്‌സുമാർ, സോഷ്യൽ കെയർ വർക്കർമാർ, ഡയറക്‌ട് സപ്പോർട്ട് വർക്കർമാർ എന്നിവർക്കായി ജൂൺ 1 ബുധനാഴ്ച The Westgrove Hotel, Clane, Co. Kildare, (W91 YWE0) ൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

അനുഭവപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്ഥിരമായ മുഴുവൻ ഫുൾ ടൈം- പാർട്ട് ടൈം അവസരങ്ങൾ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ഹെൽത്ത് കെയറിൽ പ്രവർത്തിച്ച മുൻ പരിചയവും ബുദ്ധിപരമായ വൈകല്യമുള്ള ആളുകളുമായി പ്രവർത്തിക്കാനുള്ള അഭിനിവേശവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ യോഗ്യതകൾ ഉണ്ടായിരിക്കണം. ഹെൽത്ത്‌കെയർ സപ്പോർട്ടിൽ കുറഞ്ഞത് FETAC ലെവൽ 5 അല്ലെങ്കിൽ ഡയറക്ട് സപ്പോർട്ട് വർക്കർ/ഹെൽത്ത്‌കെയർ അസിസ്റ്റന്റ് തസ്തികകൾക്ക് തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കേണ്ടതുണ്ട്.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അപ്പോയ്ൻമെൻറ് നേടേണ്ടതില്ല. രാവിലെ 9.30 നും 3:30 നും ഇടയിൽ ഇന്റർവ്യൂ സ്ഥലത്ത് എത്തിച്ചേർന്നാൽ മതിയാകും. സിവിയുടെ ഒരു പകർപ്പ് ഒപ്പം കൊണ്ടുവരിക. നിങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ജൂൺ 1 ബുധനാഴ്ച ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയുന്നില്ലെങ്കിൽ recruitment@talbotgroup.ie എന്ന വിലാസത്തിലേക്ക് നിങ്ങളുടെ CV അയച്ചുകൊണ്ട് അപേക്ഷിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.

Sub Editor

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

32 mins ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

2 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

2 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

3 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

21 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

23 hours ago