Ireland

ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്‍ഡ 182 പേരെ അറസ്റ്റ് ചെയ്തു

ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് അയര്‍ലന്‍ഡില്‍ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗാര്‍ഡ 182 പേരെ അറസ്റ്റ് ചെയ്തു. 113 ഡ്രൈവര്‍മാരെ മദ്യപിച്ച് വാഹനമോടിച്ചതിനും, 69 ഡ്രൈവര്‍മാരെ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചതിനുമാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. ഇതിനുപുറമെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച191 ഡ്രൈവര്‍മാര്‍ക്കെതിരെയും, സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന് 77 പേര്‍ക്കെതിരെയും, ഒറ്റയ്ക്ക് വാഹനമോടിച്ച 63 ലേണര്‍ ഡ്രൈവര്‍മാര്‍ക്കെതിരെയും ഗാര്‍ഡ നടപടി സ്വീകരിച്ചു. ലൈസന്‍സ്, ഇന്‍ഷൂറന്‍സ് എന്നിവ ഇല്ലാത്തതിന്റെ പേരില്‍ 311 വാഹനങ്ങല്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബാങ്ക് ഹോളിഡേ വീക്കെന്‍ഡിന് മുന്‍പുള്ള വ്യാഴാഴ്ച ദിവസം രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണിവരെ ആകെ 1585 ചെക്ക്പോയിന്റുകളിലായിരുന്നു ഗാര്‍ഡയുടെ പരിശോധന. ഇവയില്‍ 817 ചെക്ക്പോയിന്റുകളില്‍ നിര്‍ബന്ധിത ലഹരി പരിശോധനയും ഉണ്ടായിരുന്നു.

ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ അയര്‍ലന്‍ഡില്‍ നടന്ന വിവിധ റോഡപകടങ്ങളിലായി മൂന്ന് ഡ്രൈവര്‍മാരും, മൂന്ന് ബൈക്ക് യാത്രികരും, ഒരു യാത്രക്കാരനും, ഒരു കാല്‍നടയാത്രക്കാരനമടക്കം 8 പേരായിരുന്നു മരണപ്പെട്ടത്. അപകടങ്ങള്‍ക്ക് പിന്നാലെ അയര്‍ലന്‍ഡിലെ റോഡില്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഗാര്‍ഡ രംഗത്തെത്തിയിരുന്നു.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

8 mins ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

12 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

15 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

20 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago