Ireland

Garda Trainee Recruitment 2024: ഇപ്പോൾ അപേക്ഷിക്കാം

അയർലണ്ടിൽ ഗാർഡ റിക്രൂട്ട്‌മെന്റിന്റെ ഒരു പുതിയ റൗണ്ട് തിങ്കളാഴ്ച ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഗാർഡ ട്രെയിനി ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. https://www.garda.ie/en/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 8 വ്യാഴാഴ്ച വൈകുന്നേരം 3 മണിയാണ്. അവസാന തീയതിക്ക് ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷകരുടെ പരമാവധി പ്രായം 35 ൽ നിന്ന് 50 ആയി ഉയർത്തി. ട്രെയിനി ഗാർഡായിക്കുള്ള അലവൻസും ആഴ്ചയിൽ 184 യൂറോയിൽ നിന്ന് 305 യൂറോയായി ഉയർത്തിയിട്ടുണ്ട്.

അയർലണ്ടിന്റെ ദേശീയ പോലീസും സുരക്ഷാ സേവനവുമാണ് അൻ ഗാർഡ സിയോചാന. കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്ന 17,000-ലധികം ഗാർഡയും സ്റ്റാഫും ഉള്ള ഒരു കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനയാണിത്. ഐറിഷ് സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനായി എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ Gardai സ്വാഗതം ചെയ്യുന്നു. ഗാർഡ ട്രെയിനിയുടെ റോളിനെയും അപേക്ഷാ പ്രക്രിയയെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ കാൻഡിഡേറ്റ് ഇൻഫർമേഷൻ ബുക്ക്‌ലെറ്റിൽ ലഭ്യമാണ്. അപേക്ഷിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധാപൂർവ്വം വായിക്കുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago