Ireland

അയർലണ്ട് കീഴടക്കി Eunice കൊടുങ്കാറ്റ്; രാജ്യത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തി

അയർലണ്ട്: ഇന്നലെ രാത്രിയോടെ അയര്‍ലണ്ടില്‍ വീശിയ Eunice കൊടുങ്കാറ്റിനെ തുടർന്ന് രാജ്യം മുഴുവനും കനത്ത ജാഗ്രത ഏർപ്പെടുത്തി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയേക്കാവുന്ന അതിശക്തമായ കാറ്റിനൊപ്പം, കനത്ത മഴയും മഞ്ഞും കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നിരുന്നാലും സ്വയം കരുതലുണ്ടാകണമെന്ന് ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. Euniceനെ ‘ഹ്രസ്വവും മൂര്‍ച്ചയുള്ളതും എന്നാല്‍ വളരെ തീവ്രവുമായ കൊടുങ്കാറ്റ്’ എന്നാണ് Met Éireann വിശേഷിപ്പിച്ചത്.

Cork, Kerry, Clare, Waterford,എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് റെഡ് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. Cork, Kerry, Clare എന്നിവിടങ്ങളിലെ മുന്നറിയിപ്പ് വെള്ളിയാഴ്ച പുലര്‍ച്ചെ 3 മുതല്‍ രാവിലെ 8 വരെ തുടരുമ്പോള്‍ Waterfordനുള്ള മുന്നറിയിപ്പ് രാവിലെ 7 മുതല്‍ 11 വരെയും നിലനിൽക്കും. മരങ്ങള്‍ ഒടിഞ്ഞു വീഴാനും, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുള്ളതുമായ മേഖലകളില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.Donegal, Mayo, Roscommon എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് SNOW മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഈ കൗണ്ടികളിലുള്ളവര്‍ക്ക് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെയായിരിക്കും മുന്നറിയിപ്പ് നിലനിൽക്കുക.

സ്റ്റാറ്റസ് റെഡ് ഏരിയയിലാണെങ്കില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ തുടരാനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള അവരുടെ യാത്രകള്‍ വൈകിപ്പിക്കാനും മുന്നറിയിപ്പ് നല്‍കി. മറ്റു കൗണ്ടികളിലുള്ളവര്‍ റെഡ് അലേര്‍ട്ടുള്ള കൗണ്ടികളിലേക്കുള്ള യാത്രയും ഒഴിവാക്കണം. റെഡ്- ഓറഞ്ച് മുന്നറിയിപ്പുകള്‍ നിലവിലുള്ള ഒന്‍പത് കൗണ്ടികളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. റെഡ് അലര്‍ട്ടുള്ള കൗണ്ടികളില്‍ ബസ് എറാന്‍ സര്‍വീസുകൾ ഇന്ന് ഉണ്ടാവുകയില്ല. എന്നാൽ എല്ലാ കൗണ്ടികളിലും റെയില്‍ സര്‍വീസുകള്‍ തുടരും. പ്രാദേശിക അപ്ഡേറ്റുകള്‍ക്കായി ട്വിറ്ററില്‍ @Irishrail പരിശോധിക്കാന്‍ ഉപഭോക്താക്കളോട് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Sub Editor

Recent Posts

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

29 mins ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

20 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago