Ireland

IAF Veterans Ireland- ന്റെ പതിനാലാമത് ഫാമിലി കോൺഫറൻസ് സമാപിച്ചു

മേയോ : കൗണ്ടി മേയോയിലെ ക്ലെയർമോറിസിൽ നവംബർ 1,2 തീയതികളിൽ നടന്നുവന്നിരുന്ന IAF Veterans Ireland-ന്റെ പതിനാലാമത്‌ ഫാമിലി കോൺഫറൻസ് സമാപിച്ചു. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിൽപരംപ്രതിനിധികൾ പങ്കെടുത്ത കോൺഫറൻസ് ഒരു വൻ വിജയമായിരുന്നു. സംഘടനയുടെ പ്രസിടന്റും ഡബ്ലിൻ സിറ്റി കൗൺസിൽ അഡ്മിനിസ്‌ട്രേറ്റീവ് സുപ്പർവൈസറുമായ ജോർജ് മൈക്കിൽ അധ്യക്ഷനായിരുന്നു.

സെക്രട്ടറി മനോജ് മാത്യു സ്വാഗതവും ട്രഷറർ സുനിൽ സെബാസ്റ്റ്യൻ നന്ദിയും രേഖപ്പെടുത്തി. ഇന്ത്യയിലെ സ്തുത്യർഹമായ രാജ്യസേവനങ്ങൾക്കു ശേഷം അയർലണ്ടിലെത്തിയിട്ടുള്ള പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു. നിലവിലെ അയർലണ്ടിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക സാഹചര്യത്തിൽ അംഗങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കോൺഫറൻസ് ഉത്‌ബോധിപ്പിച്ചു.

അയർലണ്ടിൽ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കോൺഫറൻസ് ചർച്ച ചെയ്തു. കൂടാതെ ഈ വിഷയങ്ങളിൽ ഇന്ത്യൻ എമ്പസിയുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു.വിവിധ കായിക കലാ മത്സരങ്ങളും കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ബോധവൽകരണ ക്ലാസ്സുകളും നടത്തപ്പെട്ടു.

പുതിയതായി അയർലണ്ടിൽ വന്നിട്ടുള്ള IAF Veterans ജോർജ് മൈക്കിൾ (087785 8680), സുനിൽ സെബാസ്റ്യൻ (087938 6914), മനോജ് മാത്യു (0873121962) എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ബേസിൽ വർഗീസിന്റെ കുടുംബത്തിന് സഹായമേകാം

മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…

29 seconds ago

മായോ മലയാളി ബേസിൽ വർഗീസ് നിര്യാതനായി

മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…

5 hours ago

അയർലണ്ട് കേരള ഹൌസ്  കോ-ഓർഡിനേറ്റർ  അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെ സഹോദരൻ നിര്യാതനായി

 ഡബ്ലിൻ : കേരള ഹൌസ്  കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ്‌ മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…

5 hours ago

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

7 hours ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

24 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

1 day ago