മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർല എന്നിവരെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ട് നേഴ്സ് ആയി ജോലി ചെയ്യുകയാണ് ലവേഴ്സ്. റോസ്കോമണിലെ ‘റോസ്എഫ്എം’ എന്ന റേഡിയോ സ്റ്റേഷനിൽ അവതാരകനും കൂടിയാണ് ലവേഴ്സ്. ഡബ്ലിനിൽ സീനിയർ ഹീമോഡയാലിസിസ് നഴ്‌സാണ് മൈക്കൽ. ഫിലിപ്പിനോ നഴ്സസ് ഇൻ അയർലണ്ട് എന്ന ഫേസ്ബുക് ഗ്രൂപ്പിന്റെ സ്ഥാപകനും അഡ്മിനും ആണ് മൈക്കേൽ. അയർലണ്ടിലെ എല്ലാ രാജ്യങ്ങളിലെയും പ്രവാസി നഴ്സുമാരെ ഉൾക്കൊള്ളിച്ചു പ്രവർത്തിക്കുക എന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായാണ് ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത്. നൂറു കണക്കിന് അംഗങ്ങൾ സംഘടനക്ക് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുണ്ടെങ്കിലും അവരുടെ പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത് ആദ്യമായാണ്. ആഫ്രിക്കൻ, ഫിലിപ്പീൻസ് പ്രതിനിധികൾ നേതൃത്വത്തിലേക്ക് വരുന്നത് കൂടി സംഘടയുടെ പ്രവർത്തനങ്ങൾ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരിലേക്ക് വ്യാപിപ്പിക്കാൻ കഴിയുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…