മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രതിസന്ധി ഉടലെടുത്ത് 30 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങൾ തുടരുകയാണ്. അതേസമയം മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ലോകത്ത് സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഐടി സ്തംഭനമാണെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏ lവിയേഷൻ, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ബാങ്കിംഗ് മേഖലകളിലെ ങ്ങളിലെ പ്രശ്നങ്ങൾക്കും തകരാർ കാരണമായി.
വടക്കൻ അയർലണ്ടിലെ ജിപി പ്രാക്ടീസുകളിൽ മൂന്നിൽ രണ്ട് ഭാഗവും ആഗോള ഐടി തകർച്ചയെ ബാധിച്ചിട്ടുണ്ട്. പല ജിപികളിലും മാന്വൽ ആയി സേവനം നൽകുകയും, അടിയന്തര അപ്പോയിൻ്റ്മെൻ്റ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി ഫാർമസി നോർത്തേൺ അയർലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ജെറാർഡ് ഗ്രീൻ, ഫാർമസികൾ സാധാരണ പോലെ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് രോഗികൾക്ക് ഉറപ്പ് നൽകി. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായെന്നും വാഹന പരിശോധനാ സേവനങ്ങളിൽ തടസ്സമുണ്ടായിട്ടുണ്ടെന്നും റയാൻ എയർ പറഞ്ഞു.
മൈക്രോസോഫ്റ്റ് വിൻഡോസ് പിസികളെ ബാധിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൊന്നിലെ തകരാർ എന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക് പറഞ്ഞു. പ്രതിസന്ധി പരിഹരിച്ച് വരികയാണെന്ന് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോർജ കുർട്‌സ് എക്‌സിലൂടെ അറിയിച്ചു. നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ക്രൗഡട്രൈക്ക് കമ്പനി അധികൃതർ പറയുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…
B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…
മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…