gnn24x7

ക്രൗഡ്സ്ട്രൈക്ക്: വടക്കൻ അയർലണ്ടിലെ ജിപി പ്രാക്ടീസുകളുടെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിച്ചു

0
273
gnn24x7

മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിന്റെ തകരാർ മൂലം സംഭവിച്ച പ്രതിസന്ധിക്ക് ഇനിയും അയവ് വന്നിട്ടില്ലെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രതിസന്ധി ഉടലെടുത്ത് 30 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പ്രശ്‌നങ്ങൾ തുടരുകയാണ്. അതേസമയം മൈക്രോസോഫ്റ്റിന് സംഭവിച്ച തകരാർ ലോകത്ത് സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ ഐടി സ്ത‌ംഭനമാണെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏ lവിയേഷൻ, ആരോഗ്യ സംരക്ഷണം, റീട്ടെയിൽ, ബാങ്കിംഗ് മേഖലകളിലെ ങ്ങളിലെ പ്രശ്നങ്ങൾക്കും തകരാർ കാരണമായി.

വടക്കൻ അയർലണ്ടിലെ ജിപി പ്രാക്ടീസുകളിൽ മൂന്നിൽ രണ്ട് ഭാഗവും ആഗോള ഐടി തകർച്ചയെ ബാധിച്ചിട്ടുണ്ട്. പല ജിപികളിലും മാന്വൽ ആയി സേവനം നൽകുകയും, അടിയന്തര അപ്പോയിൻ്റ്മെൻ്റ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു. കമ്മ്യൂണിറ്റി ഫാർമസി നോർത്തേൺ അയർലണ്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ജെറാർഡ് ഗ്രീൻ, ഫാർമസികൾ സാധാരണ പോലെ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് രോഗികൾക്ക് ഉറപ്പ് നൽകി. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ വിമാനങ്ങൾ റദ്ദാക്കാൻ നിർബന്ധിതരായെന്നും വാഹന പരിശോധനാ സേവനങ്ങളിൽ തടസ്സമുണ്ടായിട്ടുണ്ടെന്നും റയാൻ എയർ പറഞ്ഞു.

മൈക്രോസോഫ്റ്റ് വിൻഡോസ് പിസികളെ ബാധിക്കുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൊന്നിലെ തകരാർ എന്ന് സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക് പറഞ്ഞു. പ്രതിസന്ധി പരിഹരിച്ച് വരികയാണെന്ന് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോർജ കുർട്‌സ് എക്‌സിലൂടെ അറിയിച്ചു. നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും ഉടൻ തന്നെ പ്രശ്‌നം പരിഹരിക്കുമെന്നുമാണ് ക്രൗഡട്രൈക്ക് കമ്പനി അധികൃതർ പറയുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

gnn24x7