കൂലോക്കിൽ സംഘർഷത്തിൽ മൂന്ന് ഗാർഡകൾക്ക് പരിക്കേറ്റു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെ തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ ഉപയോഗശൂന്യമായ ഒരു ഫാക്ടറി അഭയാർഥികൾക്ക് താമസിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുന്നതിനെതിരായി ഇന്നലെ വൻ പ്രതിഷേധം നടന്നു. അക്രമാസത്തരായ പ്രതിഷേധക്കാർ ഇന്നലെ രാത്രി ഫാക്ടറിക്ക് തീവച്ചു. ഡബ്ലിൻ അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.

ഗാർഡ പബ്ലിക് ഓർഡർ യൂണിറ്റിനെയും കൂലോക്കിൽ സംഭവസ്ഥലത്തേക്ക് വിന്യസിച്ചു. പബ്ലിക് ഓർഡർ യൂണിറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തുകയും ചെയ്തു. പ്രതിഷേധക്കാർക്കെതിരെ ഗാര്‍ഡ കുരുമുളക് സ്പ്രേയും ബാറ്റണും പ്രയോഗിച്ചു. കൂലോക്കിലെ മലഹൈഡ് റോഡിൻ്റെ ഒരു ഭാഗം ഇരുവശത്തേക്കും അടച്ചു. മലാഹൈഡ് റോഡിൽ നടന്ന പ്രതിഷേധത്തിൽ 1,000-ത്തിലധികം ആളുകൾ പങ്കെടുത്തു. കൂലോക്കിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലൂടെ പുറത്തുവരുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഗാര്‍ഡ നിർദ്ദേശം നൽകി.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G