ക്രാന്തി അയർലൻഡ് 2023ലെ മെയ്ദിന ആഘോഷങ്ങൾക്ക് ഡബ്ലിനിൽ തുടക്കമായി.മെയ് ഒന്നിന് ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ “മെയ്ദിന ചരിത്രവും, വർത്തമാനവും ” എന്ന വിഷയത്തിൽ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (എ.ഐ.സി, യുകെ – അയർലണ്ട് ) സെക്രട്ടറി ഹർസേവ് ബയിൻസ്, യുകെയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനമായ കൈരളിയുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ്, ലോക കേരള സഭ അംഗം അഭിലാഷ് തോമസ്, അയർലണ്ടിലെ നഴ്സിംഗ് യൂണിയൻ ആയ എംഎൻഐയെ പ്രതിനിധീകരിച്ചു കമ്മറ്റി അംഗം വിനു നാരായണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.അയർലണ്ടിലെ പ്രവാസി മലയാളികളുടെ സർഗാത്മക രചനകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ക്രാന്തി തയ്യാറാക്കിയ മാഗസിനായ പ്രയാണത്തിന്റെ പ്രകാശനവും പ്രസ്തുത പരിപാടിയിൽ എം. സ്വരാജ് നിർവഹിച്ചു. സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന
കലാവിരുന്നിൽ പ്രശസ്ത ഐറിഷ് കലാകാരന്മാർ ഉൾപ്പെടെ ഉള്ളവരുടെ വ്യത്യസ്തങ്ങളായ പ്രകടനങ്ങളും അരങ്ങേറി. ക്രാന്തി സെക്രട്ടറി ഷിനിത്ത് എ കെ സ്വാഗതവും പ്രസിഡന്റ് മനോജ് ഡി മന്നത്ത് നന്ദിയും പറഞ്ഞു.
മെയ് നാലിന് കോർക്കിൽ നടക്കുന്ന മെയ്ദിന പരിപാടിയിലും എം. സ്വരാജ് പങ്കെടുക്കുന്നതാണ്. കോർക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈകുന്നേരം ആറുമണി മുതൽ ഒൻപത് മണി വരെയാണ് (Rochestown Park Hotel, Douglas -Eircode T12 AK68) അനുസ്മരണ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…