Ireland

കാർണിവൽ ഫുട്ബോളിൽ ലിമറിക്കും കോർക്കും ജേതാക്കൾ

ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ ദിനത്തിൽ കേരള ഹൗസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സ്പോർട്സ് ക്യാമ്പസ് ബ്രാഞ്ചസ് ടൗണിൽ വച്ച് നടന്ന  അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും ആയി 32 ടീമുകൾ പങ്കെടുത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.

10 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കാസിൽലാൻഡ് എഫ് സി യുടെ ചുണക്കുട്ടികൾ ഡബ്ലിൻ റേഞ്ചേഴ്സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ചാമ്പ്യന്മാരായി.

13 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിന്റെ  ഫൈനലിൽ ഫ്രോസൺ ഫുഡ് വിപണന രംഗത്തെ അതികായന്മാരായ ഡെയിലി ഡിലൈറ്റ് അണിനിരത്തിയ ഡെയിലി ഡിലൈറ്റ് ബോയ്സ് കരുത്തരായ ബ്ലാക്ക് റോക്ക് എഫ്സിയെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.

15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടിലാണ് ബ്ലാഞ്ചാസ്ടൌൺ ടൈഗേഴ്സിനെ പരാജയപ്പെടുത്തി ഫിങ്കളാസ് ബ്ലാസ്റ്റേഴ്സ്കപ്പ് ഉയർത്തിയത്.

30 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിലെ വമ്പൻ ടീമുകളെ എല്ലാം തുരത്തിക്കൊണ്ട് റിബൽസ് കോർക്കും കെറി വാരിയേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരേയൊരു ഗോളിന് കോർക്ക് ചാമ്പ്യന്മാർ ആവുകയായിരുന്നു.
12 ടീമുകൾ മാറ്റുരച്ചഏറ്റവും ആവേശകരമായ 30 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ലിമെറിക്കിൽ നിന്നും വന്ന  റിഡിറി എഫ് സി  ഡബ്ലിനിലെ താലായിൽ നിന്നുള്ള ഫോർസ്റ്റാർ എഫ് സി യെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ മറികടന്ന് കഴിഞ്ഞവർഷത്തെ ട്രോഫി നിലനിർത്തുകയാണ് ഉണ്ടായത്.

കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും കാർണിവൽ ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 17 ശനിയാഴ്ച ലൂക്കൻ വില്ലേജിൽ വച്ച്  നടക്കുന്ന മെഗാ കാർണിവലിൽ വച്ച് ട്രോഫികൾ വിതരണം ചെയ്യുന്നതാണ്.പ്  ഫുട്ബോൾ മത്സരങ്ങളുടെ ട്രോഫികളും ക്യാഷ് പ്രൈസും സ്പോൺസർ  ചെയ്തിരിക്കുന്നത് Le divano Italia ഫർണിച്ചേഴ്സ്‌,
Spice village,Just right overseas studies limited എന്നിവരാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

14 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

19 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

21 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago