Ireland

ധ്യാന ഗുരുക്കന്മാർ എത്തിച്ചേർന്നു.. ലിമെറിക്ക് ബൈബിൾ കൺവെൻഷന് നാളെ തുടക്കമാകും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ, ഈ വർഷം ഓഗസ്റ്റ് 15,16,17, (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. കോട്ടയം പാമ്പാടി, ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്.വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2025 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ,ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും , സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

Location: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്:

ഫാ.പ്രിൻസ് സക്കറിയ മാലിയിൽ: 0892070570, മോനച്ചൻ നരകത്തറ: 0877553271, ജോഷൻ കെ.ആന്റണി: 0899753535

വാർത്ത : ബിനു ജോസഫ് (പി.ആർ .ഓ )

Newsdesk

Recent Posts

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

42 mins ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

1 hour ago

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

20 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

21 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

21 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

21 hours ago