Ireland

കേരള ഹൗസ് കാർണിവൽ 2025: ‘യൂത്ത് ക്രഷ്’ മമിതാ ബൈജു കേര ഫുഡ്‌സിന്റെ ഭാഗമായി എത്തുന്നു

മലയാളി പ്രേക്ഷകരുടെ പ്രിയ നായിക, യുവതി- യുവാക്കളുടെ ഹരമായി മാറിയ മമിതാ ബൈജു ആദ്യമായി അയർലണ്ടിൽ എത്തുന്നു. കേരള ഹൗസ് ഒരുക്കുന്ന ‘കേരള ഹൗസ് കർണിവൽ 2025’ ൽ സെലിബ്രിറ്റി ഗസ്റ്റായാണ് മമിത ഐറിഷ് മലയാളികളുടെ മുന്നിലേക്ക് എത്തുന്നത്. കേര ഫുഡ്സ് ആണ് കേരള ഹൗസ് കർണിവലിന്റെ Powered by സ്പോൺസർ. കേര ഫുഡ്സ് ബ്രാൻഡ് അംബാസിഡർ ആണ് മമിതാ ബൈജു. കേര ഫുഡ്‌സിന്റെ ഭാഗമായാണ് മമിത അയർലൻഡിൽ എത്തുന്നത്. കൂടാതെ മലയാള ചലച്ചിത്ര സംഗീത മേഖലകളിലെ പ്രമുഖരായ 12 താരങ്ങൾ ആദ്യമായി അയർലണ്ടിൽ എത്തുന്നു എന്ന പ്രത്യേകതയും മേളയ്ക്ക് സ്വന്തം.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

മലയാളികളുടെ സംഗീതാനുഭവം മാറ്റിമറിച്ച പ്രിയ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റും, ഗായിക സയനോരയും, റയാൻ ജയ്മോനും ഒന്നിക്കുന്ന മാസ്മരിക സംഗീത നിശയാണ് മേളയുടെ സ്റ്റാർ പ്രോഗ്രാമുകളിൽ ഒന്ന്.ഇവരെ കൂടാതെ ജൂഡ് ആന്റണി, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ധാർഥ് മേനോൻ, സിജു വിൽസൺ, ശബരീഷ് വർമ്മ, സിദ്ധാർഥ് ശിവ, മിഥുൻ രമേശ്, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, അനുശ്രീ എസ് നായർ തുടങ്ങിയ വൻ താരനിരയും കേരള ഹൗസ് കാർണിവലിന്റെ ഭാഗമാകും.

ബാക്ക് ബെഞ്ചേഴ്‌സ് ലിമറിക്ക് ബാൻഡ് ആദ്യമായി വേദിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.വൈവിധ്യമാർന്ന ഒട്ടനവധി കലാ-കായിക- സാംസ്കാരിക പരിപാടികളാണ് കാർണിവലിനോട് അനുബന്ധിച്ച് നടക്കുക. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ രുചി വിളമ്പുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത.

🎟️ Book Your Parking Tickets – Now Open!

To ensure a seamless experience, parking tickets for Kerala House Carnival 2025 can now be booked in advance via the official ticketing link:
👉 https://www.ticket4u.ie/events/kerala-house-carnival-2025

📢 Stay Connected with GNN24X7 IRELAND

For exclusive updates, behind-the-scenes stories, and live event coverage, follow the GNN24X7 Ireland channel on WhatsApp:
🔗 https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

To receive breaking news and top stories from GNN News Ireland, join the official WhatsApp group here:
📲 https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

8 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

10 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

11 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

12 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

13 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago