Categories: Ireland

അഡാപ്റ്റേഷൻ,ആപ്റ്റിട്യൂട് പരീക്ഷാരീതികളിൽ സമഗ്രമാറ്റം ആവശ്യപ്പെട്ടു മൈഗ്രന്റ് നഴ്സസ് അയർലണ്ട് – പരിഗണിക്കാമെന്ന് ഉറപ്പു നൽകി നഴ്സിംഗ് ബോർഡ്

നിലവിൽ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയിൽ നടത്തിവരുന്ന അഡാപ്റ്റേഷൻ, ആപ്റ്റിട്യൂട് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഇവ രണ്ടും മൈഗ്രന്റ് സൗഹൃദരീതിയിൽ സമഗ്രമായി പരിഷ്കരിക്കണമെന്ന ആവശ്യം മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടുമായി (NMBI) ജൂലൈ ആറാം തിയ്യതി ബുധനാഴ്ച ഓൺലൈനിൽ നടത്തിയ യോഗത്തിൽ ഉന്നയിച്ചു. NMBIയെ പ്രതിനിധീകരിച്ചു സി ഇ ഓ ഷീല മാക്ക്‌ളെലാൻഡ്, റെജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി, എഡ്യൂക്കേഷൻ വകുപ്പ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരും മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ പ്രതിനിധീകരിച്ചു വർഗ്ഗീസ് ജോയ്,
വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന, സോമി തോമസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അഡാപ്റ്റേഷൻ പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പരാതികൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. സാംസ്കാരികമായി വലിയ വ്യത്യാസങ്ങളുള്ള അയർലണ്ടിൽ എത്തുന്ന മൈഗ്രന്റ് നഴ്സുമാരുടെ പരിചയക്കുറവും സമ്മർദ്ദവും കണക്കിലെടുക്കാതെയുള്ള സമീപനമാണ് സൂപ്പർവൈസർമാർ സ്വീകരിക്കുന്നതെന്നും ഇത് നഴ്സുമാർ അഡാപ്റ്റേഷനിൽ പരാജയപ്പെടുന്നതിലേക്കും തുടർന്നുള്ള അവരുടെ പ്രകടനം മോശമാകുന്നതിലേക്കും നയിക്കുന്നു എന്ന കാര്യം NMBI സി ഇ ഓയെ ധരിപ്പിച്ചു.

കൂടാതെ അഡാപ്റ്റേഷൻ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റവും സമീപനവുമായി ബന്ധപ്പെട്ടു ഉയർന്നു വന്ന പരാതികളും യോഗത്തിൽ ചർച്ച ചെയ്തു. അഡാപ്റ്റേഷൻ പ്രോഗ്രാമിന്റെ പോരായ്മകൾ പരിഹരിക്കാൻ NMBI ഇത് നടത്തുന്ന എല്ലാ ആശുപത്രികളിലും കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാർത്ഥികളിൽ നിന്നും അഡാപ്റ്റേഷൻ നടക്കുന്ന സമയത്തും അതിന്റെ അവസാനത്തിലും ഫീഡ്ബാക്ക്/അഭിപ്രായ സർവ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു.

അഡാപ്റ്റേഷൻ നടക്കുന്നതിടയിൽ ഏതെങ്കിലും കാര്യത്തിൽ പരാതിയുണ്ടായാൽ അക്കാര്യം ഉടനെ തന്നെ അതാത് ആശുപത്രിയിലെ അഡാപ്റ്റേഷൻ പ്രോഗ്രാം ഡയറക്ടറെ നഴ്സുമാർ അറിയിക്കുകയാണെകിൽ അതിനു പരിഹാരമുണ്ടാക്കാൻ കഴിയുമെന്നും അല്ലെങ്കിൽ NMBI ഇടപെടാൻ സന്നദ്ധമാണെന്നും സി ഇ ഓഷീല മാക്ക്‌ളെലാൻഡ് യോഗത്തെ അറിയിച്ചു.ആപ്റ്റിട്യൂട് പരീക്ഷയുമായി ബന്ധപ്പെട്ട സമാനമായ പരാതികളും യോഗത്തിൽ ചർച്ച ചെയ്തു.

പരീക്ഷ തുടങ്ങുന്നതിനു മുൻപും പരീക്ഷയുടെ ഇടക്കും പരീക്ഷാ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച പരാതികൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. ഇക്കാര്യത്തിലും NMBI കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാർത്ഥികളിൽ നിന്നും ഫീഡ്ബാക്ക്/അഭിപ്രായ സർവ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു. നിലവിൽ എല്ലാ സ്റ്റേഷനുകളിൽ നിന്നും തത്സമയം റിപ്പോർട്ടുകൾ NMBI സ്വീകരിക്കുകയും ഏതെങ്കിലും സ്റ്റേഷനുകളിൽ അസാധാരണമായ രീതിയിൽ ഉയർന്ന നിരക്കിൽ ഉദ്യോഗാർത്ഥികൾ പരാജയപ്പെട്ടാൽ അപ്പോൾ തന്നെ അത് പരിശോധിച്ച് വരുന്നുണ്ട് എന്ന് റെജിസ്ട്രേഷൻ വകുപ്പ് മേധാവി റേ ഹീലി യോഗത്തെ അറിയിച്ചു.

ആപ്റ്റിട്യൂട് പരീക്ഷക്ക് മുൻപ് നൽകി വന്നിരുന്ന എക്സാം വിസ പുനഃസ്ഥാപിക്കണമെന്നും നിലവിൽ റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ട് മാത്രം പരീക്ഷ നടത്തുന്ന സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു സെന്ററുകളിലും ആപ്റ്റിട്യൂട് പരീക്ഷ നടത്തണമെന്നും ഉള്ള ആവശ്യങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു. എക്സാം വിസയുടെ കാര്യം പരിശോധിക്കാമെന്നും മറ്റു സ്ഥാപനങ്ങളോട് പരീക്ഷ നടത്താൻ NMBI ആവശ്യപ്പെട്ടിരുന്നു എന്നും റോയൽ കോളേജ് ഓഫ് സർജൻസ് ഇൻ അയർലണ്ട് മാത്രമാണ് അതിനു സന്നദ്ധമായതു എന്ന കാര്യവും സി ഇ ഓഷീല മാക്ക്‌ളെലാൻഡ് യോഗത്തിൽ വിശദീകരിച്ചു. അഡാപ്റ്റേഷൻ പ്രോഗ്രാമിൽ പരാജയപ്പെട്ട നഴ്സുമാർക്ക് ആപ്പീൽ നല്കുന്നതുമായുള്ള പാകപ്പിഴകൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികൾ യോഗത്തിൽ ഉന്നയിച്ചു.

പലപ്പോഴും അവസാന റിപ്പോർട്ടും മറ്റു രേഖകളും അതാത് ആശുപത്രികൾ കൃത്യസമയത്തു NMBIയിലേക്ക് അയച്ചുകൊടുക്കാതെ വച്ച് താമസിപ്പിക്കുന്നതിനാൽ ഉദ്യോഗാർത്ഥികൾക്ക്‌ യഥാസമയം അപ്പീൽ കൊടുക്കാൻ കഴിയാതെ വരുന്ന സാഹചര്യം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് NMBI യോഗത്തിൽ ഉറപ്പുനൽകി. അഡാപ്റ്റേഷനും ആപ്റ്റിട്യൂഡ് പരീക്ഷയും കൂടുതൽ മെച്ചപ്പെട്ടതും മൈഗ്രന്റ് സൗഹൃദവും ആക്കാൻ കഴിയും എന്ന പ്രതീക്ഷ പങ്കു വച്ച് യോഗം പിരിഞ്ഞു.

Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

17 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

21 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago