Ireland

വ്യാജ ഓഫർ ലെറ്റർ നൽകി നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: അടിയന്തര നടപടി ആവശ്യപ്പെട്ട് MNI; തട്ടിപ്പിന് ഇരയായവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും.

അയർലണ്ടിലേക്ക് വ്യാജ ഓഫർ ലെറ്ററുമായി നിരവധി നഴ്സുമാർ എത്തുന്നതിനെ കുറിച്ച് GNN 24×7 പുറത്തുവിട്ട വാർത്തയിൽ ശക്തമായ ഇടപെടൽ നടത്തി മൈഗ്രന്റ് നേഴ്സ് അയർലണ്ട് MNI. സ്വകാര്യ നഴ്‌സിംഗ് ഹോമുകളിലെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളും നിലവാരമില്ലാത്ത ജോലി സാഹചര്യങ്ങളെയും മൈഗ്രന്റ് നഴ്‌സസ് അപലപിച്ചു.

  • നഴ്സിംഗ് ഹോമുകൾ മുൻപ് നൽകിയിട്ടുള്ള ഓഫർ ലെറ്ററുകളിൽ കൃത്രിമം കാണിച്ച്, പുതിയ വ്യക്തികളുടെ പേര് ഉൾപ്പെടുത്തി, തൊഴിൽദാതാതക്കൾ പോലും അറിയാതെ വ്യാജ ഓഫർ ലെറ്റർ നൽകിയാണ് നഴ്സുമാരെ അയർലണ്ടിൽ എത്തിക്കുന്നത്.
  • അതേ തൊഴിൽ ദാതാക്കളുടെ വ്യാജ ലെറ്റർ ഹെഡിൽ NOC ലെറ്റർ ഉണ്ടാക്കി മറ്റൊരു എംപ്ലോയരുടെ കീഴിലേക്ക് മാറ്റുന്ന തരത്തിലുള്ള റിക്രൂട്ട്മെന്റ് അയർലണ്ട് കേന്ദ്രമായുള്ള ചില ഏജൻസികൾ ചെയ്തു വരികയാണ്.
  • നിയമവിരുദ്ധമായി ഇത്തരം റിക്രൂട്ടർമാർ ആറ് മുതൽ പത്ത് ലക്ഷം രൂപ വരെ ഉദ്യോഗാർഥികളിൽ നിന്നും ഇടാക്കുന്നു.
  • നഴ്സുമാരെ കൂടാതെ, ഏജൻസി സ്റ്റാഫ് എന്ന നിലയിലും തട്ടിപ്പ് നിയമനം നടത്തി നിരവധി പേരെ ഇവർ അയർലണ്ടിൽ എത്തിച്ചിട്ടുണ്ട്.
  • ഏജൻസി ഡ്യൂട്ടി എന്ന വ്യാജേന ആളുകളെ അയർലണ്ടിൽ എത്തിച്ച ശേഷം മറ്റുള്ള ജോലികൾക്ക് വ്യാജ NOC ലെറ്റർ നൽകി വിടുന്ന പ്രവണതയും വ്യാപകമാകുന്നു.
  • ഏജൻസി ലൈസൻസ് ഉപയോഗിച്ച് ഇത്തരത്തിൽ ഇല്ലാത്ത ജോലിയുടെ പേരിൽ വിദേശത്ത് നിന്നും ആളുകളെ എത്തിക്കുന്നതിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.
  • ഇവരുടെ തട്ടിപ്പിന് ഇരയാകുന്ന പലരും യാഥാർഥ്യം അയർലണ്ടിൽ എത്തിയ ശേഷം മാത്രമാണ് തിരിച്ചറിയുന്നത്. അയർലണ്ടിൽ എത്തി മാസങ്ങളോളും ജോലിയും ശമ്പളവും ലഭിക്കാതെ യാതനകൾ സഹിക്കേണ്ടി ദുരവസ്ഥയാണ് ഓരോരുത്തർക്കും.

ഈ തട്ടിപ്പിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ MNI യ്ക്ക് ലഭിച്ചു.

തട്ടിപ്പിനെ കുറിച്ച് TD മാർ, ബന്ധപ്പെട്ട വകുപ്പുകൾ, യൂണിയനുകൾ , WRC എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ട്, തട്ടിപ്പുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും തട്ടിപ്പിനിരയായ നഴ്സുമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ MNI നടത്തിവരികയാണ്.

ഏതെല്ലാം നഴ്സിംഗ് ഹോമുകളുടെ പേരിലാണ് വ്യാജ ലെറ്ററുകൾ നൽകുന്നത് എന്നത് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തട്ടിപ്പിന് ഇരയായാവർ തങ്ങളുടെ സത്യസന്ധത തെളിയിക്കുന്നതിനും സഹായത്തിനുമായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കാൻ മടിക്കേണ്ട. പരാതിക്കാരുടെ സ്വകാര്യത പൂർണമായും ഉറപ്പാക്കിയാണ് MNI ആവശ്യമായ നടപടികൾ സ്വീകരിക്കുക. പരാതിക്കാർ info@migrantnurses.ie എന്ന വിലാസത്തിൽ MNI യെ ബന്ധപ്പെടുക.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സ്വാർത്ഥരായ ചില വ്യക്തികൾ അവരുടെ സ്വയ ലാഭത്തിനുവേണ്ടി ഈ നാട് നമ്മളിൽ വിശ്വസിച്ച് നമുക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമവ്യവസ്ഥകളെ ചൂഷണം ചെയ്യുകയാണെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുന്നത്. മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നവരെ ഐറിഷ് സമൂഹവും പ്രവാസി സമൂഹവും വളരെ ഗൗരവമായും അങ്ങേയറ്റം അവഗണനയോടും കൂടിയാണ് നോക്കിക്കാണുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

17 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

22 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago