Ireland

2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 15,000-ത്തിലധികം എവിക്ഷൻ നോട്ടീസുകൾ നൽകി

2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 15,000-ലധികം കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചു. ഈ വർഷം ക്രിസ്മസ് സമയമായപ്പോഴേക്കും കുറഞ്ഞത് 10,000 പേർ വീടുവിട്ട് പോകുമെന്ന് പുതിയ കണക്കുകൾ കാണിക്കുന്നു. ഈ വർഷത്തെ മൂന്നാം പാദത്തിൽ, 4,518 ടെർമിനേഷൻ നോട്ടീസുകൾ Residential Tenancies Boardന് ലഭിച്ചതായി റെന്റൽ വാച്ച്‌ഡോഗ് പറഞ്ഞു. ഏതാണ്ട് മൂന്നിൽ രണ്ട് കേസുകളിലും (63%), കുടിയൊഴിപ്പിക്കൽ നോട്ടീസിന് പറഞ്ഞ കാരണം, ഭൂവുടമ വസ്തു വിറ്റഴിക്കുന്നു എന്നതാണ്.

നാലിൽ രണ്ട് കുടിയൊഴിപ്പിക്കൽ നോട്ടീസുകൾ (1,863 എണ്ണം) ഡബ്ലിനിലെ പ്രോപ്പർട്ടികൾക്കാണ്. ,കോർക്കിൽ 497, ഗാൽവേയിൽ 255, ലിമെറിക്കിൽ 204 എന്നിഅങ്ങനെയും ഒഴിപ്പിക്കൽ നോട്ടീസ് നൽകി. ഈ വർഷം ഏതെങ്കിലും ഘട്ടത്തിൽ കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ 4,325 കുടുംബങ്ങൾക്ക് ഒക്‌ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ ഒഴിഞ്ഞു പോകാനുള്ള തീയതി നൽകിയതായി RTB അറിയിച്ചു. Q1 ൽ 4,753 ഒഴിപ്പിക്കൽ നോട്ടീസുകളും, Q l2 ൽ 5,735 നോട്ടീസുകളും, Q3 ൽ 4,518 നോട്ടീസും നൽകി. ഈ വർഷം ഇതുവരെ, കുറഞ്ഞത് 6,000 കുടുംബങ്ങളെങ്കിലും കുടിയൊഴിപ്പിക്കൽ നോട്ടീസിന്റെ ഫലമായി വീടുവിട്ടിറങ്ങേണ്ടതായിരുന്നു.

Emergency accommodation നേടിയ കുടുംബങ്ങളിൽ മൂന്നിലൊന്ന് പേർ കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചതായി ഭവനനിർമ്മാണ വകുപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ച കണക്കുകൾ കാണിക്കുന്നു. കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ ഫലമായി ഭവനരഹിതരായവരുടെ എണ്ണം ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നതിലും വളരെ കൂടുതലായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഈ വർഷം ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ സ്വകാര്യ ടെനൻസികളുടെ ആദ്യ രജിസ്ട്രേഷനായി 17,051 അപേക്ഷകൾ ലഭിച്ചതായി ആർടിബി അറിയിച്ചു. സ്വകാര്യ ടെനൻസികൾ പുതുക്കാൻ 45,211 അപേക്ഷകളും അംഗീകൃത ഹൗസിംഗ് ബോഡിസ് ടെനൻസികൾ പുതുക്കാൻ 7,256 അപേക്ഷകളും ലഭിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

4 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

5 hours ago

കാലിഫോർണിയയിൽ മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ വ്യാപക നടപടി; 120 പേർ അറസ്റ്റിൽ

കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…

5 hours ago

അധ്യാപക ക്ഷാമം പരിഹരിക്കാൻ ‘എമർജൻസി സർട്ടിഫിക്കേഷൻ’; ഒക്ലഹോമയിൽ പുതിയ മാതൃക

ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…

5 hours ago

ടെക്സസിൽ എച്ച്-1ബി വിസയ്ക്ക് നിയന്ത്രണം; പുതിയ അപേക്ഷകൾ ഗവർണർ ഗ്രെഗ് ആബട്ട് തടഞ്ഞു

ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…

6 hours ago

യുഎസ് പൗരത്വമുള്ള 5 വയസ്സുകാരിയെ നാടുകടത്തി; ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധം

അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…

6 hours ago