Ireland

‘MASS EVENTS’ അവതരിപ്പിക്കുന്ന ‘Muzik N8’ലൈവ് മ്യൂസിക്കൽ പ്രോഗ്രാം ഓഗസ്റ്റ് 12 ന് നടക്കും


ലിമെറിക്ക് /ടിപ്പററി : അയർലൻഡ് മണ്ണിൽ പുതിയൊരു ആശയവുമായി  പ്രവർത്തനം ആരംഭിച്ച ‘MASS EVENTS’ ന്റെ ബ്രഹത്തായ ആദ്യ പ്രോഗ്രാം ‘Muzik N8’ ന്യൂപോർട് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഓഗസ്റ്റ് 12 ന് വൈകിട്ട് 7 മണി  മുതൽ നടക്കും .
ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ കൂട്ടായ്മയായ ‘കുടിൽ’ ബാൻഡിന്റെ മനോഹരമായൊരു സംഗീത വിരുന്നാണ് ‘Muzik N8’ലൂടെ മാസ്സ് ഇവന്റസ്‌ അണിയിച്ചൊരുക്കിയിരിക്കുന്നത് .
വൈകിട്ട് 7 മണി മുതൽ 10 വരെ നടക്കുന്ന പ്രോഗ്രാമിലേയ്ക്ക് പ്രവേശനം പാസ് വഴി മാത്രമായിരിക്കും .ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി www.eventblitz.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക .കൂടാതെ നേരിട്ടും ടിക്കറ്റുകൾ ലഭ്യമാണ് .
നീനാ ‘spice magic’ഫുഡ്‌സിന്റെ രുചിയേറും വിഭവങ്ങൾ മിതമായ നിരക്കിൽ പ്രോഗ്രാം സ്ഥലത്ത് ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്ക് : 0871456254 -Promod Villaril .
വാർത്ത : ജോബി മാനുവൽ 

Sub Editor

Recent Posts

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

2 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

9 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago

കാവൻ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി

അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…

1 day ago

എൻ.സി.ടി. വെബ്‌സൈറ്റ് ക്ലോൺ ചെയ്ത് ഓൺലൈൻ തട്ടിപ്പ്

നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…

2 days ago