Ireland

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലിൻ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട് ഡബ്ലിനിൻ എത്തിച്ചേർന്നു. ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായ് പോയ ഒഴിവിലാണു പുതിയ നിയമനം.

താമരശേരി രൂപതാ തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി വികാരിയായിരിക്കെയാണ് അയർലണ്ടിലേയ്ക്കുള്ള നിയമനം.  സൈക്കോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചുവരികയായിരുന്നു. താമരശേരി രൂപതയിലെ വിവിധ ദേവാലയങ്ങളിലും, സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, കാരുണ്യ ഭവനിലും , രൂപതാ ഫൈനാൻസ് കൗൺസിലിലും സേവനം ചെയ്തിട്ടുണ്ട്. ഡൽഹി ഫരിദാബാദ് രൂപതയിലും സൗദി അറേബ്യയിലും വൈദീകനായി ശുശ്രൂഷചെയ്തു. 

ഡബ്ലിനിൻ എത്തിച്ചേർന്ന ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിനെ സീറോ മലബാർ സഭയുടെ അയർലണ്ട് കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഡബ്ലിൻ സോണൽ ട്രസ്റ്റി സെക്രട്ടറി സീജോ കാച്ചപ്പിള്ളിയും, ട്രസ്റ്റി സുരേഷ് സെബാസ്റ്റ്യനും, കുർബാന സെൻ്ററുകളെ പ്രധിനിതീകരിച്ച്  ബിനോയ് ജോസും സോണൽ കമ്മറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

Sub Editor

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 hour ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

3 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

3 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

4 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

22 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

1 day ago