ഡബ്ലിന്‍: മൈന്‍ഡിന് പുതിയ നേതൃത്വം. പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം ബാലിമൂന്‍ പോപ്പിൻട്രീ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് റെജി കൂട്ടുങ്കലിൻ്റെ അഭാവത്തിൽ സാജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റൂബിൻ പടിപ്പുരയിൽ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാൻജി ഫിലിപ്പ്മാത്യു വരവു ചിലവു കണക്കും അവതരിപ്പിച്ചു.
തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വർഷത്തെ പ്രസിഡണ്ടായി വിപിൻ പോളിനെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ഖജാന്‍ജിയായി ഷിബു ജോണിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി മാത്യൂസ് തയിൽനെയും , ജോയിന്റ് സെക്രട്ടറിയായി ജോസി ജോസഫ് ജോണിനെയും പി.ആർ. ഒ ആയി സിജു ജോസും അടങ്ങുന്ന 19 കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ വര്ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്‌പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു. പൊതുയോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും mindireland08@gmail.com എന്ന വിലാസത്തിൽ അറിയിക്കാവുന്നതാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…