സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൻ്റെ പുതിയ പാരീഷ് കമ്മറ്റി 2023 ജനുവരി എട്ടാം തിയതി ഞായറാഴ്ച സ്ലൈഗോ സെൻ്റ് ജോസഫ് ചർച്ചിൽ വി. കുർബാന മദ്ധ്യേ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങര മുമ്പാകെ പ്രത്യേക പ്രാർത്ഥനയോടെ ചാർജ് എടുത്തു. കുർബാനക്ക് ശേഷം ട്രഷറർ റോയ് തോമസ് കണക്കുകൾ അവതരിപിച്ചു. സെക്രട്ടറി അലൻ കൊടിയൻ പ്രവത്തനറിപ്പോർട്ട് അവതരിപിച്ചു. സ്ഥാനമൊഴിയുന്ന റോയ് തോമസിനും അലൻ കൊടിയനും പൊതുയോഗത്തിൽ നന്ദി പറഞ്ഞു. പുതിയ ഭരണസമിതിക്ക് രണ്ട് വർഷമാണ് കലാവധി.
2023 – 2024 വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ
കൈക്കാരന്മാർ : തോമസ് മാത്യു, സന്തോഷ് ജോസഫ്
സെക്രട്ടറി : ബിജോയ് അബ്രഹാം
പിആർഒ : അലൻ കൊടിയൻ
ലിറ്റര്‍ജി കോർഡിനേറ്റർ : ജെയ്സമ്മ റോയ്
ചൈല്‍ഡ് സേഫ് ഗാർഡ് ഓഫീസർ : ദീപ ജെയിംസ്
കാറ്റിക്കിസം ഹെഡ്മിസ്ട്രസ് : സിജി മത്തായി
മാതൃവേദി പ്രസിഡന്റ് : ജോസിന തോമസ്
എസ്.എം.വൈ.എം റപ്പ് : മെറിന്‍ റോയ്
പാരിഷ് കൗണ്‍സില്‍ മെമ്പര്‍മാര്‍
ടെറന്‍സ് ജോസ്, ഷാജു കുരിശ്ശേരി, തോമസ് ജോൺ, സുബിന്‍ ജോസ്, അനു ജോസഫ്, സിഞ്ജു മാത്യു, ജോസ് പോൾ, ആഷാ ജോസ്, ഡസ്ന ബിജോയ്, സിമി ജോയ്
2006 ൽ പത്ത് കുടുംബങ്ങളുമായി തുടങ്ങിയ സ്ലൈഗോ ഇടവകയില്‍ നിലവിൽ എൺപതിലധികം കുടുംബങ്ങളാണുള്ളത്. എല്ലാ മാസവും രണ്ടാം ഞയറാഴ്ച സ്ലൈഗോയിലെ സെൻ്റ് ജോസഫ് ചർച്ചില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു കാറ്റിക്കിസം ക്ലാസുകളും തുടർന്ന് 3:30 ന് വിശുദ്ധ കുര്‍ബാനയും നടന്നു വരുന്നു. കുടുംബകൂട്ടായ്മകൾ രൂപീകരിച്ച് പ്രാർത്ഥനകൾ നടക്കുന്നു. എസ്.എം.വൈ.എം. യൂണിറ്റും, മാതൃവേദി, പിതൃവേദി ഭക്തസംഘടനകളും പ്രവർത്തിക്കുന്നുണ്ട്. സീറോ മലബാർ സഭാ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ്റെ കീഴിൽ അയർലണ്ട് സീറോ മലബാർ I കോർഡിനേഷൻ്റെ നിർദ്ദേശങ്ങളനുസരിച്ച് സ്ലൈഗോ സീറോ മലബാർ കമ്യൂണിറ്റി ദൈവനാമത്തിൽ സ്നേഹക്കൂട്ടായ്മയായി മുന്നോട്ട് പോകുന്നു.. എൽ ഫിൻ രൂപത ബിഷപ്പ് കെവിൽ ഡോറനും, സെൻ്റ് ജോസഫ് ചർച്ച് വികാരി ഫാ. നോയൽ റൂണിക്കും ഇടവകാഗങ്ങൾക്കും സീറോ മലബാർ കമ്യൂണിറ്റിയുടെ നന്ദി.
വാർത്ത : അലൻ കൊടിയൻ, പി.ആർ.ഓ., എസ്. എം. സി.സി. സ്ലൈഗോ.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…
അലബാമ: അമേരിക്കയിലെ അലബാമ സംസ്ഥാനത്ത് അതിതീവ്ര വൈറസ് ബാധയായ അഞ്ചാംപനി (Measles) പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്…