വാട്ടർഫോഡ് : വാട്ടർഫോഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം (പാരിഷ് കൗൺസിൽ) ചുമതല ഏറ്റെടുത്തു.
വാട്ടർഫോഡ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ബഹു.ഫാ. ജോമോൻ കാക്കനാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസ്തുത യോഗത്തിൽ ഫാമിലി ഗ്രൂപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും, വിവിധ
ഭക്തസംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും കോർഡിനേഷൻ കമ്മറ്റിയുമാണ് അടുത്ത രണ്ടുവർഷക്കാലം വാട്ടർഫോഡ് സീറോ മലബാർ കമ്മ്യൂണിറ്റിയെ പ്രതിനിധിയോഗാംഗങ്ങൾ എന്നനിലയിൽ നയിക്കുന്നത്.
2025-26 വർഷത്തേയ്ക്കുള്ള കൈക്കാരന്മാരായി ശ്രീ.ജോസ്മോൻ എബ്രഹാം, ശ്രീ. സൈജു ജോസ്, ശ്രീ. എബി വർഗീസ്, ശ്രീ. ജോജോ ദേവസ്യ എന്നിവരെയും
ശ്രീമതി. ലിനെറ്റ് ജിജോ സെക്രട്ടറിയായും, ശ്രീ.ലിമിച്ചൻ ജോർജ് ജോയിന്റ് സെക്രട്ടറിയായും ശ്രീമതി.രേഖാ ജിമ്മി പ്രോഗ്രാം കോർഡിനേറ്ററായും ശ്രീ. എബിൻ തോമസ് പി. ർ ഒ ആയും തിരഞ്ഞെടുക്കപെട്ടു.
കൈകാരന്മാർ എന്ന നിലയിൽ ശ്രീ. ലുയിസ് സേവ്യർ, ശ്രീ. ടോം നെല്ലുവേലി, ശ്രീ.ടെഡി ബേബി എന്നിവരുടെ നേത്യത്വത്തിൽ കഴിഞ്ഞ പരീഷ്കൗൺസിൽ രണ്ടു വർഷക്കാലം വാട്ടർഫോഡ് സിറോ മലബാർ സമൂഹത്തിന് ശക്തവും ക്രമീകൃതവുമായ അടിത്തറയിടുന്നതിനും, ആത്മീയവും ഭൗതീകവുമായി മികച്ച വളർച്ച കൈവരിക്കുന്നതിലും നിർണ്ണായക നേതൃത്വം നൽകി എന്ന് യോഗം വിലയിരുത്തി. ഈ വളർച്ചക്ക് നേത്യത്വം നൽകിയ ബഹു. ജോമോൻ അച്ചനും എല്ലാ കമ്മറ്റി അംഗങ്ങൾക്കും യോഗം കൃതജ്ഞത രേഖപ്പെടുത്തി. പുതിയ പരിഷ് കൗൺസിൽ നേതൃത്വത്തോടുചേർന്നു മിശിഹായുടെ മൗതീകശരീരമായ തിരുസഭയെ പ്രാദേശികമായി സജീവമാക്കാൻ സഭാമക്കൾ എല്ലാവരും ഒരുമിച്ചു കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്നു അച്ചൻ ഓർമിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…