ബല്ലിനസ്ലോ : അയർലണ്ടിൽ സീറോ മലബാർ സഭക്ക് പുതിയ കുർബാന സെൻ്റർ ബല്ലിനസ്ലോയിൽ ( ക്ലോൺഫേർട് രൂപത, ഗാൽവേ) ആരംഭിച്ചു.
സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേഷണൻ്റെ നിർദ്ദേശങ്ങളനുസരിച്ചു ഗോൾവേ റീജിയൻ്റെ കീഴിൽ ബാല്ലീനസ്ലോ സെൻ്റ് മേരീസ് സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി രൂപീകരിച്ചു. ക്ലോൺഫേർട്ട് ബിഷപ്പ് മൈക്കിൾ ഡഗ്നാൻ്റെ ആശിർവാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് വിശ്വാസ പരിശീലന ക്ലാസ്സുകളും 3.30 നു വി. കുർബാനയും നടത്തപ്പെടും. ബല്ലിനസ്ലോ , അത്‌ലോൺ, കിലൈമോർ , പോർട്ടുംന എന്നിവിടങ്ങളിൽ നിന്നുള്ള 55 കുടുംബങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്.
2023 ജനുവരി 29 ഞായറാഴ്ച ബല്ലിനസ്ലോ, ക്രിയ, ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ സീറോ മലബാർ (മലയാളം) കുർബാന അർപ്പിച്ചു.
2023-’24 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ തദവസരത്തിൽ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.
പുതിയ പരിഷ് കൗൺസിൽ അംഗങ്ങൾ
കൈക്കാരന്മാർ : നെവിൻ വർഗീസ് , സിനോ മാത്യു
സെക്രെട്ടറി : ടോജി കുഞ്ഞുമോൻ
പി.ആർ.ഓ : എബി ചാക്കോ
ലിറ്റർജി കോ ഓർഡിനേറ്റർ : ബിനിറ്റ സിനോ
സേഫ് ഗാർഡിങ് ഓഫീസർ : ഉൻമേഷ് ജോസഫ്
വേദപാഠം ഹെഡ്മിസ്ട്രസ് : ജോളി ടോജി
പാരിഷ് കൗൺസിൽ അംഗങ്ങൾ :
മോസ്സസ് ജോർജ് , പ്രിൻസ് കോശി , അഭിലാഷ് ബേബി , ടോണി ജോസ്, സിജു എബ്രഹാം , സിജു കെ വർക്കി
ഫെബ്രുവരി 26 തിയതി ഞായറാഴ്ച 2 മണിക്ക് വേദപാഠാക്ലാസുകൾ ആരംഭിക്കുന്നു.
എബി ചാക്കോ, PRO, SMCC Ballinasloe
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…