നോർത്തേൺ അയർലണ്ടിലെ വിമാനത്താവളങ്ങൾ, മേഖലയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വിമാനങ്ങൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു. EU-ൽ നിന്ന് യുകെ പുറത്തായതിനെത്തുടർന്ന്, 2021 ജനുവരി മുതൽ, ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് യൂറോപ്യൻ യൂണിയൻ ഡെസ്റ്റിനേഷനുകളിലേക്ക് കൂടി നീട്ടി. George Best Belfast City Airport, Belfast International Airport, City of Derry Airport എന്നിവവർ ഈ സൗകര്യം നോർത്തേൺ അയർലണ്ടിലെ എയർപോർട്ടുകളിലേക്കും വ്യാപിപ്പിക്കാൻ യുകെ സർക്കാരിനോടും യൂറോപ്യൻ യൂണിയനോടും സംയുക്ത അഭ്യർത്ഥന നടത്തി.
നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് മാറ്റം ഉണ്ടായത്. പ്രോട്ടോക്കോളിലെ പോരാഴ്മകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള Windsor Framework ൽ യുകെയും EUവും തമ്മിൽ ധാരണയായതിന് ശേഷം, വിമാനത്താവളങ്ങളിൽ ഡ്യൂട്ടി ഫ്രീ സൗകര്യങ്ങൾ തിരികെ നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ബെൽഫാസ്റ്റിലെയും ഡെറിയിലെയും വിമാനത്താവളങ്ങളിലെ അകാരികൾ പറഞ്ഞത്, യുകെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ഡ്യൂട്ടി-ഫ്രീ സെയിൽസ് ജിഡിപിയിൽ £900 മില്യണിലധികം വരും. കൂടാതെ ഒരു എയർപോർട്ടിന്റെ മൊത്തം വരുമാനത്തിന്റെ 40% വരെ നോൺ-എയറോനോട്ടിക്കൽ വരുമാനമാണെന്നും പറഞ്ഞു.
EU ഫ്ലൈറ്റുകൾക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പുനഃസ്ഥാപിക്കുന്നത്, യുകെയിലെ മറ്റ് വിമാനത്താവളങ്ങൾക്ക് തുല്യമായ നിലയിലാക്കുമെന്നും, വിമാനത്താവളങ്ങളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ യഥാർത്ഥ സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നും വിമാനത്താവള അധികാരികൾ പറഞ്ഞു. യുകെ ഗവൺമെന്റിനും യൂറോപ്യൻ യൂണിയൻ കമ്മീഷനുമുള്ള കോ-ഓർഡിനേറ്റ് ചെയ്യുന്ന യുകെ ട്രാവൽ റീട്ടെയിൽ ഫോറം ചെയർമാൻ നിഗൽ കീൽ നിലവിലെ സാഹചര്യം അന്യായമാണെന്ന് വിശേഷിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന “അടയാളം” ഷോർട് ഫിലിമിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. കാലിക പ്രാധാന്യമുള്ള കഥ പറയുന്ന “അടയാളം” ഷോർട്…
ചെറിയ വിപുലീകരണങ്ങൾക്കും നവീകരണങ്ങൾക്കുമുള്ള പ്ലാനിംഗ് ആവശ്യകതകൾ ലഘൂകരിക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സർക്കാർ ഉടൻ പ്രസിദ്ധീകരിക്കും. ഭവന നിർമ്മാണ സഹമന്ത്രി ജോൺ…
കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…
രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…
ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…
സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട് വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…