Ireland

നൃത്താഞ്‌ജലി &കലോത്സവം 2020′ മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; രജിസ്‌ട്രേഷൻ നവംബർ 15 വരെ

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി & കലോത്സവം 2020 ‘ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തപ്പെടുന്നത്. 

സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ സോങ്ങ്, കവിതാ പാരായണം, പ്രസംഗം – ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നീ മത്സരങ്ങളാണ്‌ ഇത്തവണ നടത്തപ്പെടുന്നത്. മത്സരയിനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയപ്രകാരമുള്ള വീഡിയോകള്‍ അയച്ച് തരേണ്ടതാണ്‌, അവയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 മത്സരാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെ ലൈവ് മത്സരത്തിലും പങ്കെടുക്കേണ്ടതാണ്‌.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് , പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസായ 5 യൂറോ അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും, സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. 4 ഇനങ്ങളിലോ അതില്‍ കൂടുതലോ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസിൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്നവർക്ക് എലൈറ്റ് ഫുഡ്സ് അയർലണ്ട് നൽകുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്.  രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.www.nrithanjali.com

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് :
King Kumar Vijayarajan0872365378

Silvia – 0877739792

Sajesh Sudarsanan0833715000

Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

5 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

5 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago