Ireland

‘ഡൽഹി’ ക്കായി വോട്ട്; ഡബ്ലിനിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം

ഡബ്ലിൻ എയർപോർട്ടിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസിനായി നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം. ഡബ്ലിൻ എയർപോർട്ട് ഒരു ഓപ്പൺ പോളിംഗ് ആരംഭിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കാനാണ് ഈ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഡൽഹി ഉൾപ്പെടെയുള്ള എട്ട് സ്ഥലങ്ങളാണ് ലിസ്റ്റിൽ ഉള്ളത്. കൊച്ചി എയർപോർട്ടിലേക്ക് നേരിട്ട് വിമാന സർവീസ് നടത്താനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിലും എയർ ഇന്ത്യയുടെ ഹബ്ബ് ഡൽഹി ആയതിനാൽ ഡൽഹിക്കാണ് മുൻഗണന.

ആദ്യം ഡൽഹിയിലേക്ക് സർവീസ് തുടങ്ങിയതിനുശേഷം പിന്നീട് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുവാൻ ഉള്ള സാധ്യതയുമുണ്ട്. ഡബ്ലിനിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ചാലും മലയാളികൾക്ക് പ്രയോജനകരമാണ്. കാരണം,നോർത്ത് ഇന്ത്യയിലേക്കുള്ള ആളുകൾ അത്തരം ഫ്ലൈറ്റുകളെ ആശ്രയിക്കുന്നതിനാൽ ഗൾഫ് വഴി കേരളത്തിലേക്കുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യതയുണ്ട്.

ബ്രസീലിലെ സാവോ പോളയാണ് നിലവിൽ ഏറ്റവും കൂടുതൽ വോട്ട് നേടി മുന്നിട്ടുനിൽക്കുന്നത്. ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് യാഥാർഥ്യമാക്കുന്നതിനായി ലിങ്കിൽ ഡൽഹിക്ക് വോട്ട് ചെയ്യുക.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

10 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 day ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

1 day ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

1 day ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago