ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക് പന്ത്രണ്ട് മുതൽ വൈകിട്ട് 6 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
ധ്യാനം നയിക്കുന്ന റവ. ഡോ. ജോസഫ് (റോയ്) കടുപ്പിൽ ഇന്ന് ഡബ്ലിനിൽ എത്തിച്ചേർന്നു. പാലാ രൂപതാഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമാണ് ഫാ. ജോസഫ് (റോയ്) കടുപ്പിൽ. രൂപതാ കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തനപരിചയവുമുള്ള അച്ചൻ കുടുബനവീകരണ ധ്യാനങ്ങളും വിവാഹ ഒരുക്ക ക്ലാസുകളും നയിച്ചുവരുന്നു.
കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31) വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനം നടക്കും. രാവിലെ 11:45 മുതൽ വൈകിട്ട് 6:15 വരെയാണ് ധ്യാനം നടക്കുക.
സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി തുടരുന്നു.
ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…