Ireland

ഇന്ത്യയിലെ പൊരുതുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രതിഷേധം


അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  (സി പി ഐ എം യു കെ & അയർലൻഡ് ഘടകം)  ഇന്ത്യയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.  ഈ വരുന്ന ശനിയാഴ്ച, സെപ്റ്റംബർ 25 രാവിലെ  11 മണി മുതൽ 12 മണി വരെ ഇന്ത്യൻ എംബസ്സിയുടെ മുന്നിൽ ആയിരിക്കും പ്രതിഷേധം. കാർഷികമേഖലയിൽ കോർപറേറ്റുകളുടെ ചൂഷണത്തിന് വഴിവെക്കുന്ന നിയമഭേദഗതികൾ കഴിഞ്ഞ വർഷം ഇന്ത്യൻ പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ നിയമങ്ങൾ കോൺട്രാക്ട് ഫാർമിംഗ് അനുവദിക്കുകയും ധാന്യങ്ങൾ ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുക വഴി വലിയ തോതിലുള്ള പൂഴ്ത്തിവെപ്പിന് കോർപറേറ്റുകളെ സഹായിക്കുകയും ചെയ്യും എന്നതാണ് ലക്ഷക്കണക്കിന് വരുന്ന കർഷകരെ കഴിഞ്ഞ പത്തു മാസക്കാലമായി തീക്ഷ്ണമായ സമരത്തിലേക്ക് തള്ളിവിട്ടത്. നാളിതുവരെ 601 കർഷകരാണ് സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായത്. 
കർഷക സമരത്തോട് അനുഭാവമുള്ള എല്ലാവരും രാഷ്ട്രീയ ഭേദമെന്യേ പ്രതിഷേധത്തിൽ പങ്കെടുക്കണം എന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഭാരവാഹികൾ അറിയിച്ചു. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

globalnews

Recent Posts

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 hour ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

2 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

3 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

4 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

22 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

24 hours ago