Ireland

അയർലണ്ടിൽ പൗരത്വം നേടാനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ നീക്കം; ആവശ്യമായ താമസകാലം 8 വർഷമാക്കും

അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം എട്ട് വർഷമായി ഉയർത്തുന്നതുൾപ്പെടെ നിരവധി കർശന വ്യവസ്ഥകളാണ് പുതിയ നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർദേശങ്ങൾ ഈ ആഴ്ച മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നീതിന്യായ മന്ത്രി ജിം ഒ’കല്ലഗൻ അവതരിപ്പിക്കുന്ന നിർദേശങ്ങൾ പ്രകാരം, പൗരത്വത്തിന് അപേക്ഷിക്കുന്നവർക്ക് അയർലണ്ടിൽ ആവശ്യമായ ‘reckonable residence’ കാലയളവ് എട്ട് വർഷമാകും. 2025 അവസാനത്തിലാണ് ഈ കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായി ഉയർത്തിയത്. ഇപ്പോൾ വീണ്ടും എട്ട് വർഷമാക്കാനാണ് സർക്കാർ നീക്കം.

ഭാഷാ പരീക്ഷ നിർബന്ധമാക്കും

പുതിയ സംവിധാനത്തിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഇംഗ്ലീഷ് അല്ലെങ്കിൽ ഐറിഷ് ഭാഷാ പരീക്ഷയാണ്. അപേക്ഷകർക്ക് ദൈനംദിന ജീവിതത്തിലും സമൂഹത്തിലും ഫലപ്രദമായി ആശയവിനിമയം നടത്താൻ ആവശ്യമായ ഭാഷാ പരിജ്ഞാനമുണ്ടെന്ന് തെളിയിക്കേണ്ടി വരും. പൗരത്വം ലഭിക്കുന്നവർ അയർലണ്ടിലെ സമൂഹത്തിലും പൊതുജീവിതത്തിലും കൂടുതൽ ഫലപ്രദമായി സംയോജിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഭാഷാ പരീക്ഷ ഉൾപ്പെടുത്തുന്നതെന്നാണ് സർക്കാർ നിലപാട്.

പൗരത്വത്തിന് അപേക്ഷിക്കുന്നവർ സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരാൻ നിർദേശമുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പുള്ള നിശ്ചിത കാലയളവിൽ ചില സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട സാഹചര്യമുണ്ടാകും. എന്നാൽ ഏതൊക്കെ ആനുകൂല്യങ്ങളാണ് ഈ നിയന്ത്രണത്തിന് കീഴിൽ വരികയെന്നും കൃത്യമായ സാമ്പത്തിക പരിധി എത്രയായിരിക്കുമെന്നും നിയമത്തിന്റെ വിശദമായ രൂപരേഖ പുറത്തുവരുമ്പോഴായിരിക്കും വ്യക്തമാകുക.

ഐറിഷ് പൗരന്മാരുടെ വിദേശ പങ്കാളികൾക്കും മാറ്റം

ഐറിഷ് പൗരന്മാരുടെ വിദേശ പൗരത്വമുള്ള ജീവിതപങ്കാളികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാകും. ഐറിഷ് പൗരന്റെ spouse അല്ലെങ്കിൽ civil partner ആയി naturalisation വഴി പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് അയർലണ്ടിൽ താമസിച്ചിരിക്കേണ്ട കാലയളവ് ഉയർത്താനാണ് നിർദേശം.

പൗരത്വം റദ്ദാക്കാനും പുതിയ അധികാരം

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങൾ ചൂണ്ടിക്കാട്ടി naturalisation വഴി ലഭിച്ച പൗരത്വം റദ്ദാക്കാൻ നീതിന്യായ മന്ത്രിക്ക് പ്രത്യേക അധികാരം നൽകുന്നതും നിർദേശങ്ങളിലുണ്ട്. ദേശീയ സുരക്ഷാ സാഹചര്യങ്ങളിൽ പൗരത്വം റദ്ദാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക streamlined process കൊണ്ടുവരാനും പദ്ധതിയുണ്ട്. യൂറോപ്പിലെയും അന്താരാഷ്ട്ര തലത്തിലെയും മാറുന്ന സുരക്ഷാ സാഹചര്യങ്ങളാണ് ഈ നിർദേശത്തിന് പിന്നിലെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്.

ബിൽ തയ്യാറാക്കാൻ മന്ത്രിസഭയുടെ അനുമതി തേടും

Irish Nationality and Citizenship (Amendment) Bill 2026-ന്റെ priority drafting അംഗീകരിക്കണമെന്ന് മന്ത്രി ജിം ഒ’കല്ലഗൻ ബുധനാഴ്ച മന്ത്രിസഭയോട് ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. ബില്ലിന്റെ പ്രാഥമിക രൂപരേഖ പ്രസിദ്ധീകരിക്കുകയും Oireachtas Justice Committee-ക്ക് pre-legislative scrutinyക്കായി കൈമാറുകയും ചെയ്യുന്നതും നിർദേശത്തിന്റെ ഭാഗമാണ്.

അയർലണ്ടിന്റെ കുടിയേറ്റ-അഭയാർഥി സംവിധാനത്തിൽ കൂടുതൽ കർശനവും നിയമാധിഷ്ഠിതവുമായ സമീപനം ഉറപ്പാക്കുക, സാമൂഹിക ഏകീകരണം ശക്തിപ്പെടുത്തുക, സാമ്പത്തികമായി ഉണ്ടാകാവുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ കുറയ്ക്കുക എന്നിവയാണ് നിർദേശങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, പുതിയ naturalisation സംവിധാനം യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ സമാന സംവിധാനങ്ങളുമായി കൂടുതൽ ഏകോപിപ്പിക്കാനും നിർദേശങ്ങൾ ലക്ഷ്യമിടുന്നുണ്ട്. ഇത് നിലവിൽ നിർദേശം മാത്രമാണ് പ്രധാനമായി, എട്ട് വർഷത്തെ താമസം, ഭാഷാ പരീക്ഷ, സാമ്പത്തിക സ്വയംപര്യാപ്തത തുടങ്ങിയ വ്യവസ്ഥകൾ ഇപ്പോൾ നിർദേശ ഘട്ടത്തിലാണ്. മന്ത്രിസഭയുടെ അംഗീകാരവും തുടർന്ന് നിയമനിർമാണ നടപടികളും പൂർത്തിയാകുന്നതിന് മുമ്പ് ഇവ അന്തിമ നിയമമായി കണക്കാക്കാനാകില്ല.

നിലവിലെ അഞ്ച് വർഷത്തെ നിയമപ്രകാരം പൗരത്വത്തിനായി തയ്യാറെടുക്കുന്ന നിരവധി കുടിയേറ്റക്കാർക്ക് പുതിയ നിർദേശങ്ങൾ വലിയ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് അഞ്ച് വർഷത്തെ reckonable residence പൂർത്തിയാക്കാനിരിക്കുന്നവരും ഐറിഷ് പൗരന്മാരുടെ വിദേശ പങ്കാളികളും പുതിയ നിയമം നിലവിൽ വന്നാൽ അവരുടെ naturalisation സമയക്രമം എങ്ങനെ ബാധിക്കുമെന്നത് പ്രധാന ചോദ്യമാകും.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം ഷഹീദ് അറഫാത്ത് – സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…

25 mins ago

RINCE All Ireland Celebrates Irish Dance Across Traditions, Ages and Organisations

Independent competition showcases both traditional and modern Irish dance, with competitors ranging in age from…

23 hours ago

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓണാഘോഷം പ്രൗഢഗംഭീരമായി

ഹൂസ്റ്റൺ: കേരളീയ തനിമയും പാരമ്പര്യവും സൗഹൃദവും ഒത്തുചേർന്ന കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (KAGH) ഓണാഘോഷം പ്രൗഢഗംഭീരമായി. ആഗസ്റ്റ്…

1 day ago

കേരളത്തിൽ താപനില കുതിച്ചുയരുന്നു; യു വി ഇൻഡക്സ് ഉയർന്നു

തിരുവനന്തപുരം: മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ്…

1 day ago

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

2 days ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

2 days ago