Entertainment

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം ഷഹീദ് അറഫാത്ത് – സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണിത്. ശ്രീജിത്ത് കെഎസ്സും, കാർത്തികേയൻ എസ്സു മാണ് നിർമ്മാതാക്കൾ. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ് കോ-പ്രൊഡ്യൂ സേർസ്. എക്സികുട്ടീവ് പ്രൊഡ്യൂസർ – അഭിജിത്ത് സുരേഷ്.

ഇടുക്കി ജില്ലയിലെ പന്ന്യാർകുട്ടിയിൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച ലളിതമായ പൂജാ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. സംവിധായകൻ ഷഹീദ് അറഫാത്ത്, നിർമ്മാതാക്കളായ ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ.എസ്, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവരും മറ്റ് അണിയറപ്രവർത്തകരും ചേർന്ന്  തിരിതെളിയിച്ചു.

ദിലീഷ് പോത്തൻ. സ്വിച്ചോൺ കർമ്മവും അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും നൽകി. ചിത്രത്തിൻ്റെ ടൈറ്റിൽ ആയിട്ടില്ലങ്കിലും നവരസാ പ്രൊഡക്ഷൻ 3 എന്നാണ് താൽക്കാലികമായി ഇട്ട പേര്.

ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ തങ്കം എന്ന ചിത്രത്തിനു ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏറെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്തെത്തുന്നു. മികച്ച വിജയം നേടിയ കെട്ട്യോളാണ് എൻ്റെ മാലാഖ, അഡിയോസ് അമിഗോസ് എന്നീ ചിത്രങ്ങൾക്കു തിരക്കഥ ഒരുക്കിയ തങ്കമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

മലയോര മേഖലയായ ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സുനിൽ കെ.എസ് നിർവ്വഹിക്കുന്നു. ബ്ലെസ്സിയുടെ പ്രശസ്തമായ ആടുജീവിതം എന്ന ചിത്രത്തിനു ശേഷം സുനിൽ ഒരു മലയാള സിനിമക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ഈ ചിത്രത്തിലാണ്. മറ്റൊരു സവിശേഷത 

ഈ ചിത്രത്തിൻ്റെ സംഗീത വിഭാഗത്തിലാണ്. ഗപ്പി, അമ്പിളി ആശാൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കു പ്രിയങ്കരനായ സംവിധായകൻ ജോൺ പോൾ ജോർജാണ് സംഗീത സംവിധായകൻ. 

ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ, സംവൃതാ സുനിൽ എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും പ്രധാന താരങ്ങളാണ്.

എഡിറ്റിംഗ് – കിരൺ ദാസ്.

പശ്ചാത്തല സംഗീതം – അജേഷ് ആൻ്റോ.

പ്രൊഡക്ഷൻ ഡിസൈൻ – സുഭാഷ് കരുൺ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ – വിപിൻ വിജയൻ

മേക്കപ്പ് – റോണക്സ് സേവ്യർ.

കോസ്‌റ്റ്യം ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ.

ഡിസൈൻ – യെല്ലോ ടുത്ത്.

പ്രൊഡക്‌ഷൻ കൺട്രോളർ – ബിനു മുരളി.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

എഐ ഉപയോഗം കൂട്ടുന്നു; 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് Barclays

അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…

10 hours ago

അയർലണ്ടിന്റെ അഭിമാനമായി മലയാളി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ; യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഐറിഷ് പതാകയേന്തും

അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…

11 hours ago

അയർലണ്ടിൽ വായുമലിനീകരണം കാരണം പ്രതിവർഷം 1,500 മരണങ്ങൾ; മുന്നറിയിപ്പുമായി EPA

അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…

14 hours ago

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

1 day ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

1 day ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

1 day ago